ശ്രേയസ് അധ്യായം അവസാനിക്കുന്നു, ഏപ്രില്‍ എട്ടിന് നിര്‍ണ്ണായക ശാസ്ത്രക്രിയ

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് അയ്യര്‍ കളിക്കാനുളള സാധ്യത അവസാനിച്ചു. ശ്രയേസിന് നാല് മാസത്തോളം വിശ്രമം വേണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ശ്രേയസിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന ബിസിസിഐ മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. അടുത്ത മാസം എട്ടിനാകും ശ്രേയസിന്റെ ശാസ്ത്രക്രിയ നടക്കുക.

ടി20 ലോകകപ്പ് മുമ്പായി പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്ത് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ശ്രേയസ്. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ നാലാം നമ്പറില്‍ ശ്രേയസിന്റെ പകരക്കാരനായി സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചേക്കും.

ആദ്യ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് തോളിടിച്ച് വീണത്. ശ്രേയസിന്റെ പരിക്ക് ഏറ്റവും തിരിച്ചടിയായിരിക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലേക്ക് നയിച്ച നായകനാണ് ശ്രേയസ്.

ശ്രേയസിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് ഡല്‍ഹിയെ നയിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഡല്‍ഹിയുടെ സഹ ഉടമ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന സൂചന പ്രകാരം റിഷഭ് പന്ത് ഡല്‍ഹിയുടെ ക്യാപ്റ്റനായേക്കും. അജിന്‍ക്യ രഹാനെ,ശിഖര്‍ ധവാന്‍,ആര്‍ അശ്വിന്‍ തുടങ്ങിയവരും ഡല്‍ഹിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരങ്ങളാണ്.

ഏപ്രില്‍ 9 മുതല്‍ മെയ് 30വരെയാണ് ഐപിഎല്‍ നടക്കുന്നത്. ടീമുകളുടെ പരിശീലന ക്യാംപുകള്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്. അതിനാല്‍ ഉടന്‍ തന്നെ ഡല്‍ഹി പുതിയ നായകനെ പ്രഖ്യാപിക്കും.

You Might Also Like