സംഗയുടെ ഇടപെടല്‍ വഴിത്തിരിവായി, മാസ്റ്റര്‍ ബ്രെയ്‌നെ വെളിപ്പെടുത്തി രാജസ്ഥാന്‍ സൂപ്പര്‍ താരം

Image 3
CricketIPL

ഐപിഎല്ലില്‍ ഇതാദ്യമായി സെഞ്ച്വറി നേടാനായതിന്റെ സന്തോഷത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലര്‍. സണ്‍റൈസസ് ഹൈദരാദിനെതിരെയാണ് മോശം ഫോമില്‍ വശംകെട്ട ബട്ടലര്‍ സെഞ്ച്വറി നേടിയത്. ഇപ്പോഴിതാ തന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ടീം ഡയറക്ടറും മുന്‍ ശ്രീലങ്കന്‍ ഇതിഹാസവുമായ കുമാര്‍ സംഗക്കാര എങ്ങനെയാണ് സഹായിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജോസ് ബട്ലര്‍.

‘വളരെ സന്തോഷമുണ്ട്. ഏറെ നേരം ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞുവെന്നതിന് മനോഹരമായാണ് കാണുന്നത്. ചില ഷോട്ടുകള്‍ ബാറ്റിന്റെ മധ്യത്തില്‍ത്തന്നെ കൊള്ളിക്കാനായി.ഞങ്ങളെ സംബന്ധിച്ച് നല്ലൊരു ജയമായിരുന്നു ഇത്. അതില്‍ മികച്ച സംഭാവന ചെയ്യാനായതില്‍ അതായായ സന്തോഷം. ഷോട്ട് കളിക്കുമ്പോള്‍ ശരീരത്തിന്റെ പൊസിഷനും ശ്രദ്ധിക്കാന്‍ കുമാര്‍ സംഗക്കാര പറഞ്ഞിരുന്നു. ഇത് പ്രയോജനപ്പെട്ടു. ഒപ്പം ബാറ്റ് ചെയ്യാന്‍ രസകമുള്ള വ്യക്തിയാണ് സഞ്ജു സാംസണ്‍. കളത്തില്‍ ആസ്വദിച്ച് കളിക്കുന്ന താരങ്ങളിലൊരാളാണ് അവന്‍’-ബട്ലര്‍ പറഞ്ഞു.

മത്സരത്തില്‍ 64 പന്തുകള്‍ നേരിട്ട് 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 124 റണ്‍സാണ് അദ്ദേഹം നേടിയത്. 193.75 സ്ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

അതെസമയം ലീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനമല്ല രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമാണ് രാജസ്ഥാന്‍ നേടിയത്. ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയം നേടിയാലേ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാനാവു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്.