ജഡേജയ്ക്ക് മറ്റൊരു ഓമന പേരിട്ട് രവി ശാസ്ത്രി

Image 3
CricketIPL

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ അസാമാന്യ പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ച രവീന്ദ്ര ജഡേജയ്ക്ക് പുതിയ പേര് സമ്മാനിച്ച് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഒറ്റക്ക് മത്സരഗതിയെ മാറ്റി മറിച്ച ജഡേജയെ ‘ഗാരി ജഡേജ’ എന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.

ഇന്ത്യയുടെ ഗാരി സോബേഴ്‌സ് ആണ് ജഡേജയെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് സര്‍ ഗാരി സോബേഴ്‌സ്.

ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ തിളങ്ങുന്ന ജഡേജയെയാണ് കളിക്കളത്തില്‍ കാണാനായത്. മത്സരത്തില്‍ 28 പന്തില്‍ നാലു ഫോറും അഞ്ച് സിക്‌സും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തിയിരുന്നു. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 20ാം ഓവറില്‍ 36 റണ്‍സാണ് ജഡേജ അടിച്ചെടുത്ത്.

ചെന്നൈ മുന്നോട്ടുവെച്ച 192 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന്റെ പോരാട്ടം 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 69 റണ്‍സിന്റെ കൂറ്റന്‍ ജയവും ജഡേജയും കൂട്ടരും സ്വന്തമാക്കി.