‘സഞ്ജുവിന്റെ രാജാക്കന്മാർ’ കളിക്കാനിറങ്ങുന്നത് ഈ ദിവസങ്ങളിൽ

Image 3
CricketIPL

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ പതിനാലാം സീസൺ അടുത്തമാസം ഒൻപത് മുതൽ ആരംഭിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളുരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് ഉദ്ഘാടനമത്സരത്തിന് വേദിയാകുക.

അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ എന്നീ ആറ് നിക്ഷ്പക്ഷ വേദികളിലായാണ് ഇത്തവണ മത്സരങ്ങല്‍ നടക്കുക. ചെന്നൈയില്‍ ഏപ്രില്‍ ഒമ്പതിന് തുടങ്ങുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് മെയ് 30-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും അരങ്ങേറുക.

ഐപിൽഎല്ലിലെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ ഇത്തവണ നയിക്കുന്നത് മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ആണ്. അതിനാൽ തന്നെ മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് രാജസ്ഥാന്റെ ഇത്തവണത്തെ മത്സരങ്ങൾക്കായി കാത്തിരിക്കുന്നത്.

രാജസ്ഥാൻ റോയൽസിന്റെ മത്സര ക്രമം;

1. രാജസ്ഥാൻ റോയൽസ് v/s പഞ്ചാബ് കിങ്‌സ്
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 12, വൈകീട്ട് 7.30 (IST)

2. രാജസ്ഥാൻ റോയൽസ് v/s ഡൽഹി ക്യാപിറ്റൽസ്
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 15, വൈകീട്ട് 7.30 (IST)

3. രാജസ്ഥാൻ റോയൽസ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 19, വൈകീട്ട് 7.30 (IST)

4. രാജസ്ഥാൻ റോയൽസ് v/s റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 22, വൈകീട്ട് 7.30 (IST)

5. രാജസ്ഥാൻ റോയൽസ് v/s കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
വേദി : വാങ്കഡെ സ്റ്റേഡിയം മുംബൈ
സമയം : ഏപ്രിൽ 24, വൈകീട്ട് 7.30 (IST)

6. രാജസ്ഥാൻ റോയൽസ് v/s മുംബൈ ഇന്ത്യൻസ്
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : ഏപ്രിൽ 29, വൈകീട്ട് 3.30 (IST)

7. രാജസ്ഥാൻ റോയൽസ് v/s സൺ റൈസേർസ് ഹൈദരാബാദ്
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : മെയ് 2, വൈകീട്ട് 3.30 (IST)

8. രാജസ്ഥാൻ റോയൽസ് v/s ചെന്നൈ സൂപ്പർ കിങ്‌സ്
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : മെയ് 5, വൈകീട്ട് 7.30 (IST)

9. രാജസ്ഥാൻ റോയൽസ് v/s മുംബൈ ഇന്ത്യൻസ്
വേദി : അരുൺ ജെയ്‌റ്റിലി സ്റ്റേഡിയം, ഡൽഹി
സമയം : മെയ് 8, വൈകീട്ട് 7.30 (IST)

10. രാജസ്ഥാൻ റോയൽസ് v/s ഡൽഹി ക്യാപിറ്റൽസ്
വേദി : ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
സമയം : മെയ് 11, വൈകീട്ട് 7.30 (IST)

11. രാജസ്ഥാൻ റോയൽസ് v/s സൺ റൈസേഴ്‌സ് ഹൈദരാബാദ്
വേദി : ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
സമയം : മെയ് 13, വൈകീട്ട് 7.30 (IST)

12. രാജസ്ഥാൻ റോയൽസ് v/s റോയൽ ചലഞ്ചെയ്‌സ് ബാംഗ്ലൂർ
വേദി : ഈഡൻ ഗാർഡൻസ്, കൊൽക്കത്ത
സമയം : മെയ് 16, വൈകീട്ട് 3.30 (IST)

13. രാജസ്ഥാൻ റോയൽസ് v/s കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
വേദി : ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ
സമയം : മെയ് 18, വൈകീട്ട് 7.30 (IST)

14. രാജസ്ഥാൻ റോയൽസ് v/s പഞ്ചാബ് കിങ്‌സ്
വേദി : ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ
സമയം : മെയ് 22, വൈകീട്ട് 7.30 (IST)