പ്ലേ ഓഫില്‍ പ്രവേശിക്കുക ഈ ടീമുകള്‍, ഐപിഎല്‍ കിരീടം അവര്‍ സ്വന്തമാക്കും

Image 3
CricketIPL

സായുജ് ബാലുശ്ശേരി

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ എല്ലാ ടീമുകളും അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഏറെക്കുറെ വ്യക്തമായ ചിത്രമാണ് ആരെല്ലാം പ്ലേ ഓഫ് കളിയ്ക്കുമെന്നും കിരീടം നേടുമെന്നും.

ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍& ഡല്‍ഹി ടീമുകള്‍ ആവും പ്ലേ ഓഫില്‍ എത്തുന്ന ടീമുകള്‍.

ഇതുവരെയുള്ള പ്രകടനങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഈ ടീമുകളില്‍ നിന്ന് ഏറ്റവും കണ്‍സിസ്റ്റന്റ്‌റ് ആയ പ്രകടനം കാഴ്ച്ച വെച്ചത് മുംബൈ ആണ്. വിജയിച്ചോ ഇല്ലയോ എന്നതല്ല അളവുകോല്‍. എല്ലാ മത്സരങ്ങളും അവസാന ഓവറുകളിലെ നേരിയ വ്യത്യാസത്തില്‍ കൈവിട്ടു പോയാണ് മുംബൈ ഇപ്പോള്‍ പോയിന്റ് ടേബിളില്‍ മറ്റു മൂന്നു ടീമുകളെക്കാള്‍ പുറകില്‍ നില്‍ക്കുന്നത്.

ചെന്നൈ & ബാംഗ്ലൂര്‍ ആവട്ടെ അവരുടെ വീക്‌സൈഡ് എക്‌സ്‌പ്ലോര്‍ ആയ മത്സരങ്ങളില്‍ ദാരുണമായ പരാജയം ഏറ്റുവാങ്ങിയവരാണ്. ഡല്‍ഹി ആകട്ടെ ഭാഗ്യം തുണച്ചത് കൊണ്ടാണ് പൊതുവെ ദുര്‍ബലരായ ഹൈദ്രബാദിനോട് പോലും ജയിച്ചത്. ഈ സാഹചര്യത്തില്‍ എന്റെ ഫൈനലിനെ കുറിച്ചുള്ള പ്രതീക്ഷകള്‍.

ഫൈനല്‍ ചിത്രം ഇങ്ങനെയാകും

മുംബൈ – ചെന്നൈ/ഡല്‍ഹി
ഒടുവില്‍ കിരീടം മുംബൈയ്ക്ക്

NB- സമീപ വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്ന് നോക്കിയാല്‍ ഇപ്പോഴുള്ള പ്രകടനം വെച്ച് തന്നെ മുംബൈ പ്ലേ ഓഫില്‍ കാണിക്കുന്ന പോരാട്ട വീര്യത്തെ അതിജീവിക്കാന്‍ ബാക്കി ടീമുകളുടെ ഒന്നും പ്രകടനം മതിയാവാതെ വരും.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്