അക്കാര്യം സംഭവിച്ചാല്‍ ചെന്നൈയെല്ലാം ദുരന്തമാക്കും, കപ്പ് മുംബൈയുടെ കൈയ്യിലിരിക്കും

നിഷാദ് എം
ഇന്റര്‍നാഷണല്‍ കളികള്‍ ഉള്ളതിനാല്‍ ഇനി ഈ വര്‍ഷം ഐപില്‍ നടന്നാലും ഇംഗ്‌ളണ്ട് താരങ്ങള്‍ ആരും പങ്കെടുക്കില്ല എന്ന് കേള്‍ക്കുന്നു.
എങ്കിലും ഐപില്‍ നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയും, ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കാതെ ഇരിക്കുകയും ചെയ്താല്‍, ഹാട്രിക് കപ്പ് തേടി ഇറങ്ങുന്ന മുംബൈയുടെ പണി എളുപ്പമാകും.
ഇംഗ്‌ളീഷ് താരങ്ങളുടെ ചുമലില്‍ ഏറി സഞ്ചരിക്കുന്ന രാജസ്ഥാനെ ആയിരിക്കും അവരുടെ പിന്മാറ്റം കൂടുതല്‍ ബാധിക്കുക. എന്തിനേറെ പറയുന്നു……’ചുട്ടി കുളന്തയുടെ’ ചുമലില്‍ ഏറി ഒരുവിധം കരക്ക് കയറുന്ന ചെന്നൈ വരെ വായുവില്‍ കറങ്ങേണ്ട അവസ്ഥ വരും. (ഐപില്‍ നടക്കുന്നത് വിദേശ പിച്ചുകള്‍ കൂടി ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട)
ഇവിടെയാണ് ഇംഗ്ലണ്ട് താരങ്ങള്‍ ഇല്ലാത്ത ശക്തി ഒട്ടും ചോരാത്ത മുംബൈയുടെ ശക്തമായ സ്‌ക്വാഡ് മറ്റ് ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
അതുകൊണ്ടു തന്നെ ഐപില്‍ നടന്നാല്‍ ആറാം കപ്പും മുംബൈയുടെ കുട്ടികളുടെ സെല്ഫില്‍ ഇരിക്കും എന്ന് ഉറപ്പിച്ചു പറയാം.
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്