വമ്പന്‍മാര്‍ക്കായി വലയെറിഞ്ഞ് രാജസ്ഥാന്‍, സഞ്ജുവും കൂട്ടരും ലക്ഷ്യം വെക്കുന്നത് സര്‍പ്രൈസ് താരങ്ങള്‍

ഐപിഎല്ലില്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നതോടെ കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ റോയല്‍സ്. കോവിഡ് പ്രതിസന്ധിയും പരിക്കും മൂലം നിരവധി താരങ്ങളെ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഐപിഎല്‍ ടീമുകളില്‍ അവസരം ലഭിക്കാത്ത പ്രതിഭാസന്നരെ ടീമിലെത്തിക്കാന്‍ രാജസ്ഥാന്‍ നീക്കം നടത്തുന്നത്.

ഐപിഎല്ലില്‍ ഇതുവരെ നാലോളം താരങ്ങളെയാണ് രാജസ്ഥാന് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, ലിയാം ലിവിംഗ്സ്റ്റന്‍, ആന്‍്ഡ്രൂ ടൈ എന്നിവരെയാണ് രാജസ്ഥാന് സീസണില്‍ നഷ്ടമായത്. ഇവരുടെ കുറവ് നികത്താന്‍ മറ്റ് ടീമുകളെ ആശ്രയിക്കാനുള്ള നീക്കത്തിലാണ് റോയല്‍സ്.

സീസണിന് തൊട്ട് മുമ്പ് ചെന്നൈയ്ക്ക് വിട്ടുനില്‍കിയ റോബിന്‍ ഉത്തപ്പ, മുന്‍ രാജസ്ഥാന്‍ താരമായ അജിന്‍ക്യ രഹാന, ഡല്‍ഹി താരം സാം ബില്ലിംഗ്‌സ്, മുംബൈ സൂപ്പര്‍ താരം ജിമ്മി നീഷാം എന്നിവരെയാണ് പ്രധാനമായും രാജസ്ഥആന്‍ ലക്ഷ്യം വെക്കുന്നത്. ഇവരില്‍ എത്ര പേരെ രാജസ്ഥാന്‍ ടീമിലെത്തിക്കുമെന്ന് കണ്ട് തന്നെ അറിയണം.

സ്വന്തം ടീമിനായി മൂന്ന് മത്സരത്തില്‍ കുറഞ്ഞ മത്സരം കളത്തിലിറങ്ങിയ താരങ്ങളെ മാത്രമാണ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യാനാകു.

മിഡ് ഫല്‍ഡര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഐപിഎല്‍ താരങ്ങളെ സ്വന്തമാക്കുകയാണെങ്കില്‍ താരങ്ങളെ അടുത്ത മത്സരം മുതല്‍ ഓരോ ടീമിനും കളത്തിലിറക്കാനാകും. എന്നാല്‍ പുറത്ത് നിന്ന് പുതിയ താരങ്ങളെ എത്തിച്ചാല്‍ ഐപിഎല്‍ ബയോ ബബിളില്‍ പ്രവേശിക്കുന്നതിനായി ഏഴ് ദിവസത്തെ ക്വാറന്‍ഡീനിന് ശേഷം മാത്രമായിരിക്കും ഇവരെ കളത്തിലിറക്കാനാകു. ഇതിനാല്‍ തന്നെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ താരങ്ങളെ ടീമിലെത്തിക്കാനാകും ഐപിഎല്‍ ടീമുകള്‍ താല്‍പര്യം പ്രകടിപ്പിക്കുക.

അതെസമയം ഇത്തരത്തില്‍ ടീമിലെത്തുന്ന താരങ്ങള്‍ക്ക് തങ്ങളുടെ ഹോം ഫ്രാഞ്ചസിയ്‌ക്കെതിരെ കളിയ്ക്കാന്‍ അനുവാദമുണ്ടാകില്ല. ഇത് താരങ്ങളെ സ്വന്തമാക്കുന്ന ടീമുകള്‍ക്ക് ചെറിയ തിരിച്ചടിയാണ്.

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ താരകൈമാറ്റത്തിന് അവസരമുളള പ്രധാന താരങ്ങള്‍

ചെന്നെ സൂപ്പര്‍ കിംഗ്‌സ്: നാരായണ്‍ ജഗദീശന്‍, കരണ്‍ ശര്‍മ്മ, ചേതേശ്വര്‍ പൂജാര, റോബിന്‍ ഉത്തപ്പ

ഡല്‍ഹി ക്യാപിറ്റല്‍സ്: സാം ബില്ലിംഗ്‌സ്, ടോം കുറാന്‍, അജിന്‍ക്യ രഹാന

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ടിം സെയ്‌ഫേര്‍ട്ട്, ഷെല്‍ഡന്‍ ജാക്‌സണ്‍, ബെന്‍ കട്ടിംഗ്

മുംബൈ ഇന്ത്യന്‍സ്: ജിമ്മി നീഷാം, പിയൂഷ് ചൗള, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

പഞ്ചാബ് കിംഗ്‌സ്: ജലജ് സക്‌സേന, മന്‍ദീപ് സിംഗ്, ഫാബിയന്‍ അലന്‍

സണ്‍റൈസസ് ഹൈദരാബാദ്: മുജീബു റഹ്മാന്‍, വൃദ്ധിമാന്‍ സാഹ, ജാസണ്‍ ഹോള്‍ഡര്‍

രാജസ്ഥാന്‍ റോയല്‍സ്: അനുജ് റൗത്ത്, മായങ്ക് മാര്‍കണ്ഡെ

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: കെഎസ് ഭരത്ത്, സച്ചിന്‍ ബേബി

You Might Also Like