തോറ്റിട്ടൂം ഹീറോയായത് അവര്‍, ആരു പ്രതീക്ഷിച്ചു ഇങ്ങനെയൊരു തിരിച്ചുവരവ്

കെ നന്ദകുമാര്‍ പിള്ള
ശത്രു ആരായിരുന്നാലും അവര്‍ക്കെതിരെ നിങ്ങള്‍ക്കൊരു പിന്‍ഗാമിയുണ്ട്’.. ഇത് ലാലേട്ടന്റെ പിന്‍ഗാമി എന്ന പടത്തിന്റെ ക്യാപ്ഷന്‍ ആയിരുന്നു.
അതുപോലെ ആയിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍ കളി. 31 റണ്‍സിന് അഞ്ചു വിക്കറ്റ് പോയിടത്തു നിന്ന് ഇങ്ങനെയൊരു തിരിച്ചു വരവ് ആര് പ്രതീക്ഷിച്ചു.
ആന്ദ്രേ റസ്സല്‍ എന്ന കരീബിയന്‍ കരുത്തന്‍ തുടങ്ങി വെച്ചത്, അയാളുടെ പിന്‍ഗാമിയായി കങ്കാരു പാറ്റ് കമ്മിന്‍സ് ഏറ്റെടുത്തു. സിനിമയില്‍ പിന്‍ഗാമിക്ക് വിജയിക്കാനുള്ള സാഹചര്യം കഥാകൃത്തും സംവിധായകനും ഒരുക്കി കൊടുത്തു. പക്ഷെ റിയല്‍ ലൈഫില്‍ അങ്ങനെ വഴിയൊരുക്കാന്‍ ആരുമില്ലല്ലോ.
എങ്കിലും മനോഹരമായ മത്സരം, അതിലുപരി മനോഹരമായൊരു തിരിച്ചു വരവ്. നമ്മുടെ പയ്യന്‍ ദിനേശ് കാര്‍ത്തിക്കും മോശമാക്കിയില്ല. ഹാറ്റ്‌സ് ഓഫ് ടു റസ്സല്‍, കമ്മിന്‍സ്, കാര്‍ത്തിക്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍