മലാനും ഗെയിലുമല്ല, പഞ്ചാബിന്റെ ഓപ്പണര്‍മാരായി അവരിറങ്ങും

Image 3
CricketIPL

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണര്‍മാരായിരിക്കുമെന്ന് സൂചന നല്‍കി പഞ്ചാബ് ടീമിന്റെ കോച്ച് വസീം ജാഫര്‍. രാഹുലും മായങ്ക് അഗര്‍വാളും തന്നെ ഓപ്പണിംഗില്‍ ഉണ്ടാവുമെന്ന് ജാഫര്‍ വ്യക്തമാക്കി.

നേരത്തെ പഞ്ചാബിന്റെ ഓപ്പണര്‍മാരായ ക്രിസ് ഗെയിലോ ഡേവിഡ് മലാനോ ഓപ്പണിംഗിന് ഇറങ്ങുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. ലോക ഒന്നാം നമ്പര്‍ താരമായ മലാന്‍ വരുന്നതോടെ വെടിക്കെട്ട് ഓപ്പണിംഗിായി പഞ്ചാബിന്റേത് മാറുമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ഇതാണ് ജാഫര്‍ തള്ളിയിരിക്കുന്നത്.

രാഹുലും അഗര്‍വാളും കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. മൂന്നാം നമ്പറില്‍ ഗെയ്ലും മികച്ച പ്രകടനം തന്നെ നടത്തി.

ഗെയ്ല്‍ മൂന്നാമത് വരുന്നത് എതിരാളികളില്‍ വലിയ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് എതിര്‍ ടീമിന്റെ സ്പിന്നര്‍മാരില്‍. മധ്യ ഓവറുകളില്‍ പാര്‍ട് ടൈം ബൗളര്‍മാരെ കൊണ്ടുവന്ന് എറിയിക്കാറുള്ള ടീമുകള്‍ക്ക് ഇത് വലിയ സമ്മര്‍ദം കൊണ്ടുവരുമെന്നും ജാഫര്‍ പറഞ്ഞു.

രാഹുലും മായങ്കും ഗെയ്ലും കഴിഞ്ഞ സീസണില്‍ നല്ല രീതിയില്‍ സ്‌കോര്‍ ചെയ്തിരുന്നു. ഓപ്പണിംഗില്‍ അവര്‍ രണ്ട് പേരും നല്ല ഫോമിലാണ്. പഞ്ചാബിന്റെ ടോപ് കളിക്കാരും അവര്‍ തന്നെയാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ പഞ്ചാബ് മാറ്റം വരുത്താന്‍ ഒരു സാധ്യതയുമില്ല. രാഹുലും മായങ്കും തന്നെ ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ ക്രിസ് ഗെയില്‍ ബാറ്റ് ചെയ്യാനെത്തും. ടൂര്‍മെന്റിലെ തന്നെ ഏറ്റവും മികച്ച ടോപ് ഓര്‍ഡറാണ് പഞ്ചാബിനുള്ളതെന്നും വസീം ജാഫര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ പഞ്ചാബിന് ഏറ്റവും പ്രശ്നം മൂന്നാം നമ്പറായിരുന്നു. ഗെയ്ല്‍ വന്നതോടെയാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്.

ഏഴ് കളിയില്‍ നിന്ന് 288 റണ്‍സ് കഴിഞ്ഞ സീസണില്‍ ഗെയ്ല്‍ നേടിയിരുന്നു. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ഗെയ്ല്‍ വന്ന ശേഷം പഞ്ചാബ് ജയിച്ചിരുന്നു. കെഎല്‍ രാഹുല്‍ കഴിഞ്ഞ സീസണില്‍ 670 റണ്‍സാണ് നേടിയത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായിരുന്നു രാഹുല്‍. മായങ്ക് അഗര്‍വാള്‍ 424 റണ്‍സും നേടിയിരുന്നു. അതേസമയം മലാനും പഞ്ചാബിനായി കളിക്കാനാണ് സാധ്യത.