ഐപിഎല്ലിലേക്ക് മറ്റൊരു സര്‍പ്രൈസ് ടീം കൂടി, വലിയ വാര്‍ത്ത വരുന്നു

Image 3
CricketIPL

ആറ് മാസത്തിനിപ്പുറം ആരംഭിക്കുന്ന ഐപിഎല്‍ 14ാം സീസണില്‍ ഒരു ടീം കൂടി പുതുതായി ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണത്രെ ബിസിസിഐ ഒരു ടീമിനെ കൂടി ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

ഇത് സാധ്യമാകുകയാണെങ്കില്‍ അടുത്ത വര്‍ഷം ഐപിഎല്ലിന് മുന്നോടിയായി ടീമിനായി തന്നെ മെഗാ ലേലം സംഘടിപ്പിച്ചേക്കും. ഇതിനെ കുറിച്ച് നിലവിലുളള ഐപിഎല്‍ ടീമുകളെ രേഖ മൂലം ബിസിസിഐ അറിയിച്ച് കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

നിലവില്‍ ഐപിഎല്ലില്‍ എട്ട് ടീമുകളാണ് ഉളളത്. ഇതാണ് ഒന്‍പതായി വര്‍ധിക്കുക. പഴയ കൊച്ചി ടസ്‌ക്കേഴ്‌സിന് ഒരവസരം കൂടി ലഭിക്കാനുളള സാധ്യത കൂടി ബിസിസിഐ വൃത്തങ്ങള്‍ ആരായുന്നുണ്്.

അതെസമയം ഇത്തവണ ഐപിഎല്‍ താരലേലം വൈകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. സാധാരണ ഡിസംബര്‍-ജനുവരി മാസങ്ങളിലായിട്ടാണ് താരലേലം നടക്കാറ്. ഇതാണ് വൈകുക.

നിലവില്‍ ഐപിഎല്‍ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സാണ് കിരീടം സ്വന്തമാക്കിയത്. ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് മുംബൈ കിരീടം സ്വന്തമാക്കിയത്.