ഐപിഎല്ലിലേക്ക് അവന്‍ തിരിച്ചുവരുന്നു, ദുഖം റിഷഭ് പന്തിന് മാത്രം

Image 3
CricketIPL

ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം ഘട്ടത്തില്‍ ഡല്‍ഹി ടീമില്‍ മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയേക്കും. ഐപിഎല്ലിനായി ഡല്‍ഹി ടീമില്‍ ടീമില്‍ തിരിച്ചെത്താനാകുമെന്ന് ശ്രേയസ് അയ്യര്‍ തന്നെയാണ് പ്രതീക്ഷ പങ്കുവെച്ചത്.

തന്റെ തോളിന്റെ പരിക്ക് പൂര്‍ണമായും ഭേദമാകുന്നതായും ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രേയസ് പറഞ്ഞു.

‘തോളിലെ പരിക്ക് ഭേദമായിട്ടുണ്ട്. ചികിത്സയുടെ അവസാന ഘട്ടത്തിലാണ്. അത് ഏകദേശം ഒരു മാസം കൂടി ഉണ്ടാകും. പരിശീലനം കൃത്യമായി തന്നെ നടക്കുന്നുണ്ട്. ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങളില്‍ കളിക്കാനാകുമെന്ന് തന്നെയാണ് കരുതുന്നത്.’

‘ടീമിന്റെ ക്യാപ്റ്റന്‍ ആരായിരിക്കും എന്നെനിക്കറിയില്ല. അത് ടീം ഉടമകളുടെ കൈയിലാണ്. എന്നിരുന്നാലും ടീമിപ്പോള്‍ മികച്ച നിലയിലാണ് ഉള്ളട്. പട്ടികയില്‍ മുന്നിലുണ്ട്. എന്നെ സംബന്ധിച്ച് അത് തന്നെയാണ് പ്രഥമ പ്രധാനം. ടീം ഐ.പി.എല്‍ ട്രോഫി നേടണമെന്നതാണ് എന്നതാണ് എന്റെ ആഗ്രഹവും ലക്ഷ്യവും’ ശ്രേയസ് പറഞ്ഞു.

നേരത്തെ ഐപിഎല്ലിന് തൊട്ട് മുമ്പ് ഇന്ത്യയ്ക്കായി കളിയ്ക്കുമ്പോഴായിരുന്നു ശ്രേയസിന് പരിക്കേറ്റത്. ഇതോടെ ശ്രേയസിന് പകരം റിഷഭ് പന്തിന്റെ നായകത്വത്തിലാണ് ഡല്‍ഹി ഐപിഎല്‍ കളിക്കാനിറങ്ങിയത്. പന്തിന് കീഴില്‍ ഡല്‍ഹി മികച്ച പ്രകടനവും കാഴ്ച്ചവെച്ചിരുന്നു. അയ്യര്‍ തിരിച്ചെത്തിയാല്‍ ആരാകും ഡല്‍ഹി ടീമിന്റെ നായകന്‍ എന്ന കാര്യത്തില്‍ മാനേജുമെന്റിന് ഒരു തീരുമാനം എടുക്കേണ്ടി വരും.