തീപന്തങ്ങളെല്ലാം ഈ ടീമിലുണ്ട്, ഒരു ബോംബ് പൊട്ടിയില്ലെങ്കില്‍ മറ്റൊരു ബോംബ് പൊട്ടും

അരുണ്‍ ഗോപന്‍

കഴിഞ്ഞ തവണത്തേതിനേക്കാള്‍ സ്‌പെഷ്യല്‍ ആയി ഒന്നുമില്ലെങ്കിലും എല്ലാ തവണത്തേയും പോലെ ഇത്തവണയും കപ്പ് ഞങ്ങള്‍ക്ക് എന്നാഗ്രഹിച്ചു തന്നെ ഇറങ്ങാം.. ഗെയില്‍ പോയതിന് ശേഷം ഇതുവരേ ഓപ്പണിങ്ങില്‍ പ്രത്യേകിച്ച് ഫസ്റ്റ് സിക്‌സ് ഒവേഴ്‌സില്‍ റണ്‍സ് നേടുന്ന കോണ്‍ഫിഡന്റ് പ്ലയെര്‌സ് ഇല്ലാത്തത് ടീമിനെ നന്നായി ബാധിക്കുന്നുണ്ട്..

ഫിലിപ്പി ഫോം ആയില്ലെങ്കില്‍ പടിക്കലിനൊപ്പം വിരാട് ഓപ്പണിങ്ങില്‍ വരാനാണ് ചാന്‍സ. രണ്ടുപേരും ഫസ്റ്റ് ബോള്‍ മുതല്‍ ഗിയര്‍ ഷിഫ്റ്റ് ചെയ്യാത്തവരാണ്, കഴിഞ്ഞതവണ ഫിഞ്ചും ഫിലിപ്പിയും മാറി മാറി വന്നിട്ടും ഒരു മികച്ച ഓപ്പണിങ് ദേവാദത്തിനൊപ്പം വന്നില്ല, ഇത്തവണ ഫിലിപ്പിക്കൊപ്പം അസറിനെയും മാറി പരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

മൂന്ന് പേരില്‍ അസര്‍, ദേവ് ഓപ്പണിങ് ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. രണ്ട് അണ്‍ക്യാപ്പ്ഡ് പ്ലയെര്‌സ് ഓപ്പണിങ്ങില്‍ വരുന്നത് കോണ്‍ഫിഡന്‍സ് കുറച്ചേക്കും. അങ്ങനെയൊന്ന് ഉണ്ടാവണമെങ്കില്‍ മാക്‌സി- മയറഡാന്‍ -ജാമിസോണ്‍ കോംബോ പരീക്ഷിക്കുമ്പോള്‍ ഫിലിപ്പി പുറത്തിരിക്കേണ്ടി വരും

ആ സാഹചര്യത്തില്‍ വിരാട് കോഹ്ലി ഓപ്പണ്‍ ചെയ്യാന്‍ വിമുഖത കാണിച്ചാല്‍ അങ്ങിനെ ഒന്നുണ്ടാവും. സച്ചിന്‍ ബേബിക്ക് രണ്ടോ മൂന്നോ മത്സരങ്ങള്‍ കിട്ടിയേക്കാം ഡാന്‍ ക്രിസ്റ്റിയന് പകരം ഫിലിപ്പി വരുമ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ ഒരു സാധ്യത.

വിദേശ ബോളര്‍മാര്‍ ഫോം ആകാറില്ലാത്ത ബംഗളൂരുവില്‍ ജൈമിസോണ്‍ അല്ലെങ്കില്‍ ഡാനിയേല്‍ സംസ് എന്ന ചോയ്സ് ആണ് ഉള്ളത്. രണ്ടു പേരും കളിച്ചാല്‍ എബിഡി ആന്‍ഡ് മാക്‌സി ആയിരിക്കും ബാറ്റിംഗില്‍.. ഫിലിപ്പി ഡാന്‍ പുറത്തിരിക്കേണ്ടി വരും. മറ്റൊരു സാധ്യത ഉള്ളത് sams/ജൈമിസോണ്‍ റിച്ചാര്‍ഡ്‌സണ്‍ വരാനുള്ളത് ആണ്. ഇന്ത്യയില്‍ kane റിച്ചാര്‍ഡ്‌സണ്‍ ഇതുവരേ ഒരു ത്രെട്ട് ബൗളര്‍ ആയി തോന്നിയിട്ടില്ല

റെഗുലര്‍ ക്രിക്കറ്റില്‍ നിന്നും പിന്‍വാങ്ങിയ abd എല്ലാ മത്സരവും കളിക്കാതിരിക്കുകയും മാക്‌സി ഫോം ആകുന്ന സാഹചര്യവും ഉണ്ടായാല്‍ മാത്രമേ സാമ്പയ്ക്ക് ചാന്‍സ് ഉള്ളു അല്ലങ്കില്‍ യുസി വാഷി duo ആവും സ്പിന്‍ ഡിപ്പാര്‍ട്ടമെന്റ്.

ഇന്ത്യന്‍ കളിക്കാരില്‍ സിറാജ് – സെയ്‌നി തന്നെ ഫസ്റ്റ് ചോയ്സ് കൂടേ sams ഓര്‍ ജൈമിസോണ്‍ വരുമ്പോള്‍ യുസി സിംഗിള്‍ സ്പിന്നര്‍ ആയും മാക്‌സി പാര്‍ട്ട് ടൈമര്‍ ആയി നാല് ഓവര്‍ എറിയേണ്ടിയും വരും. ഫിലിപ്പി ഇല്ലാത്ത സാഹചര്യത്തില്‍ abd അല്ലെങ്കില്‍ azhar കളിച്ചാല്‍ അയാള്‍ കീപ്പിങ് ചുമതലയിലേക്ക് വരുമെന്ന് കരുതാം…

എന്ത് സംഭവിച്ചാലും നിലയ്ക്കാത്ത എന്റെര്‍റ്റൈന്മെന്റിന്റെ മറ്റൊരു സീസണ്‍ കൂടി..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like