മോറിസ് ഓര്‍ത്തിട്ടുണ്ടാകും, ‘ഇവനിതെന്ത് തേങ്ങായാ കാട്ടുന്നത്’

ബാസില്‍ ജയിംസ്

4 ടു വിന്‍ ഫ്രം 3 ബോള്‍സ്.

വളരെ ക്രൂഷ്യല്‍ ആയൊരു സിറ്റുവേഷന്‍ ആയിരിക്കും ലാസ്റ്റ് ഓവര്‍ എറിയുന്ന ബൗളേര്‍ക്ക് ഇത്. തന്റെ ഏറ്റവും മികച്ച ആയുധം പ്രയോഗിക്കേണ്ട സന്ദര്‍ഭം ആണെന്നത് വ്യക്തം. ജസ്പ്രിത് ബുമ്രയും, മലിംഗയും യോര്‍ക്കേഴ്‌സിനെ ആശ്രയിക്കുന്ന സിറ്റുവേഷന്‍. ജോര്‍ദാന്‍, ബ്രാവോ എന്നിവര്‍ തങ്ങളുടെ സ്ട്രോങ്സ്റ്റ് വെപ്പണ്‍ ആയ സ്ലോവര്‍ ഡെലിവറിസ് പുറത്തെടുക്കുന്ന സിറ്റുവേഷന്‍.

ടോം കറന്‍ ശാന്തനായിരുന്നു, ഒരു യോര്‍ക്കര്‍ ബോളോ സ്ലോവര്‍ ഡെലിവറിയോ പ്രതീക്ഷിച്ചു അടിക്കാന്‍ തയാറെടുത്തു നില്‍ക്കുന്ന മോറിസിനെ ഇളിഭ്യനാക്കി ഒരു മീഡിയം പേസ്ഡ് ഫുള്‍ ടോസ് ആയിരുന്നു കറന്‍ പുറത്തെടുത്തത്. ഇളിഭ്യന്‍ ആയി എങ്കിലും മനസില്ലാമനസോടെ ആ ബോള്‍ ഗ്രൗണ്ടിന് വെളിയിലേക്ക് പറത്തുമ്പോള്‍ മോറിസ് മനസ്സില്‍ ഇങ്ങനെ ഓര്‍ത്തു കാണണം.

‘ ഇവനിതെന്ത് തേങ്ങയാ ഈ എറിയണേ..’ ജോക്‌സ് അപ്പാര്‍ട്ട്.

ബൗളേഴ്സ് നിര്‍ണായക സാന്നിധ്യമായി മാറിയ മറ്റൊരു മത്സരത്തിലെ ഏറ്റവും ക്രൂഷ്യല്‍ മൊമെന്റ് റിഷാബ് പന്തിന്റെ റണ്‍ഔട്ട് ആണ്. സ്ലോര്‍ ഡെലിവറിസ് ക്ലെവെര്‍ഫുളി ഉപയോഗിച്ച് ഡെല്‍ഹി ക്യാപിറ്റല്‍സ് മുന്‍നിരയെ ഉനദ്കട്ട് തരിപ്പണമാക്കിയ അവസ്ഥയില്‍ ഡല്‍ഹിയുടെ അവസാന പ്രതീക്ഷ അവരുടെ ക്യാപ്റ്റന്‍ ആയിരുന്നു.

ബാക്ഫൂട്ടില്‍ ആയ ഡിസിയെ രാജസ്ഥാന്‍ ബൗളിംഗ് നിരക്ക് മേല്‍ പുലര്‍ത്തിയ വ്യക്തമായ ആധിപത്യത്തോടെ പന്ത് പ്രഹരിച്ചു തുടങ്ങിയതോടെ ഡിസി ട്രാക്കിലായി. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ എല്ലാരും ബുദ്ധിമുട്ടിയ ഒരു ട്രാക്കില്‍ 30 ബോളില്‍ അര്‍ദ്ധശതകം തികച്ച പന്ത് എന്ത് കൊണ്ടാണ് താന്‍ ഇത്രയും റേറ്റ് ചെയ്യപ്പെടുന്നത് എന്ന് ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്.

ഒരു റാഷ് ഷോട്ടോ, ലെഗ് സൈഡ് ബാഷിങ്ങോ നടത്താതെ ഓഫ്സൈഡില്‍ പ്രോപ്പര്‍ ക്രിക്കറ്റ് ഷോട്ട്‌സ് കളിച്ചാണ് പന്ത് തന്റെ അര്‍ദ്ധശതകം നേടിയത് എന്നതാണ് എടുത്ത് പറയേണ്ടത്. ഒടുവില്‍ റിയാന്‍ പരാഗിന്റെ ഒരു ഫീല്‍ഡിങ് ബ്രില്ല്യന്‍സില്‍ പന്ത് പുറത്താകുമ്പോള്‍ ഡല്‍ഹി ടോട്ടലില്‍ നിന്ന് മിനിമം ഒരു 30 റണ്‍സ് എങ്കിലും കുറക്കാന്‍ രാജസ്ഥാന് സാധിച്ചു എന്നതാണ് ഈ കളിയിലെ ടെണിംഗ് പോയിന്റ്.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like