ഇത് അമ്മയുടെ ശാപമാടാ.. അച്ഛന്‍ വിളിച്ച് പറഞ്ഞു

Image 3
CricketIPL

ശങ്കര്‍ കൃഷ്ണന്‍

സമയം ഏഴരയായി.. നിന്റെ കളി വയ്ക്കണില്ലേ..
ശരിയാണ് എല്ലാ ദിവസോം ഏഴരയ്ക്ക് ഓടി കേറി ചെല്ലാന്‍ പറ്റുന്ന ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു എനിക്ക് channel 751 star sports.[ആ ചാനല്‍ നമ്പര്‍ 751 അച്ഛന് എന്നും വിരല്‍ദൂരത്തിനുമപ്പുറമായിരുന്നു.]

ജോലിയുടെ തിരക്കും, ദിവസത്തിന്റെ മടുപ്പും, അങ്ങനെ അന്നുണ്ടായതും, ഇനി ഉണ്ടായേക്കാവുന്നതുമായ മോശമായ എല്ലാം മറന്ന് കുറച്ച് നേരം. സിക്‌സിന് കയ്യടിച്ചും, റിവ്യൂ ടൈമില്‍ അഭിപ്രായം പറഞ്ഞും, ഷോട്ടുകള്‍ വിശകലനം ചെയ്തും, dream 11 ല്‍ team ഇട്ടും നേരംപോക്കിനെക്കാള്‍ ഉപരിയായ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ദിവസത്തിലെ ഏറ്റവും നല്ല മണിക്കൂറുകള്‍.

ഒടുവില്‍ ഇലക്ഷന് തൊട്ട് മുന്‍പിലെ ദിവസം ഒരു El Clásico യും കൂടി നല്‍കി രാഷ്ട്രീയത്തിനും മുകളില്‍ ത്രില്ലിങ്ങായ.. ഒന്നിലേയ്ക്ക് എല്ലാവരെയും കൊണ്ടുപോകാനാവുമെന്ന് പറഞ്ഞുവച്ച് 2021 ഇപ്ല്‍ പകുതി വഴിയില്‍ അവസാനിക്കുകയാണ്.

ഞങ്ങള്‍ rcbയും MIയും CSKയും ഒക്കെയായിയിരുന്നു എങ്കിലും ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ എന്ന ഒറ്റ category ആയിരിക്കുന്നു. എല്ലാത്തിനും ഒടുവില്‍ അച്ഛന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു..

‘ഇത് അമ്മ ഒറ്റരാളുടെ ശാപമാട.. സീരിയല്‍ ശാപം’

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്