ഇത് ഐപിഎല്ലിലെ കേവലം ഒരു ജയമല്ല, കിരീട വിജയത്തിലേക്കുളള കൃത്യമായ സൂചനയാണ്

അനൂപ് വടക്കേ പീടികയില്‍

മുംബൈ ഇതിനു മുന്നേ 218 ചെയ്സ് ചെയ്തിയുണ്ടോ ? പോട്ടെ 200+ ചെയ്സ് ചെയ്തിട്ടുണ്ടോ? ഇല്ല. പക്ഷെ അതു വരെ ഇല്ലാത്തത് സംഭവിക്കുമ്പോള്‍ ആണ് ചരിത്രം ഉണ്ടാവുന്നത്. ഐ.പി എല്‍ ഇല്‍ ഏറ്റവും തവണ ചരിത്രം എഴുതുകയും മാറ്റി എഴുതുകയും ചെയ്തിട്ടുള്ള മുംബൈ എന്തായാലും മുന്നേ എഴുതപ്പെട്ടിരിക്കുന്ന ചരിത്രത്തെ കുറിച്ചു ആശങ്കപ്പെടാന്‍ സാധ്യത ഇല്ല.

20 ഓവറില്‍ 218 ചെയ്സ് ചെയ്യാന്‍ കൃത്യമായ പ്ലാനുകള്‍ എന്നതില്‍ ഉപരി 218 ആണ് ചെയ്സ് ചെയ്യേണ്ടത് എന്ന ബോധം ആണ് ചെയ്സ് ചെയുന്ന ടീമിനെ നയിക്കുക എന്നു തോന്നിയിട്ടുണ്ട്. പവര്‍ പ്ലെയില്‍ റണ്‍സ് വരിക, ബാറ്‌സ്മാന്മാര്‍ അവരവരുടെ ഹിറ്റിങ് കഴിവുകളെ ബാക്ക് ചെയുക, പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടാകുക, ടീമിലെ ഏറ്റവും വലിയ ഹിറ്റേഴ്സ് ആവശ്യത്തിനു പന്തുകള്‍ കളിക്കുക ഇങ്ങനെ വളരെ ഫണ്ടമെന്റല്‍ ആയൊരു പ്രോസസ്. പക്ഷെ എക്‌സിക്യൂട്ട് ചെയുക എന്നത് അതീവ ദുഷ്‌കരവും.

ടച്ചില്‍ അല്ലെന്ന് തോന്നിച്ച രോഹിതും ഡീ കോകും കൂടി ഏകദേശം പെര്ഫക്ട് ആയൊരു പവര്‍ പ്ലെ ആണ് പക്ഷെ മുംബൈക്ക് തരുന്നത്. 6 ഓവര്‍ വിക്കറ്റ് നഷ്ടം ആവാതെ 58 റണ്‍സ്. താണ്ടാന്‍ അതിദൂരം ബാക്കി ഉള്ളപ്പോഴും ജയം എന്ന ആദ്യ സാധ്യതയുടെ വിത്ത് പാകുന്നത് ഇവിടെയാണ്.

7 ഓവര്‍ 68 നു പൂജ്യം എന്ന നിലയില്‍ നിന്നും മുംബൈ പരാജയത്തെ നോക്കിക്കാണുന്നതാണ് പിന്നീട് കണ്ടത്. ഡീസന്റ് ആയി കളിച്ചു കൊണ്ടിരുന്ന രോഹിത് ശര്‍മ്മ, ചെയ്സില്‍ മിഡില്‍ ഓവറുകളില്‍ ഏറ്റവും ഇമ്പോര്ടന്റ് എന്നു കരുതിയിരുന്ന സൂര്യ, സെറ്റ് ആയി കഴിഞ്ഞ ഡീ കോക് തുടങ്ങിയവര്‍ തുടരെ തുടരെ ഔട്ട് ആയതോടെ 10 ഓവര്‍ 81 നു 3. 3 ഓവറില്‍ 13 റണ്‍സ് 3 വിക്കറ്റ്.
കൃനാല്‍ പാണ്ഡ്യ: പെട്ടെന്നൊരു തകര്‍ച്ചയെ മുഖാമുഖം കണ്ട മുംബൈ ക്കു ആവശ്യം ഒരു കൂട്ടുകെട്ടായിരുന്നു. ഹാര്‍ദിക് നു കൃത്യ സമയത്തു ഇറങ്ങി വരാവുന്ന തരത്തില്‍, പൊള്ളാര്‍ഡ് നു സമയം കൊടുക്കാവുന്ന തരത്തില്‍ ഒന്നു. കഴിഞ്ഞ കളിയില്‍ ചെയ്ത് വിജയിച്ച ജോലി തുടരുക എന്നതായിരുന്നു കൃനാല്‍ ന്റെ ദൗത്യം. സ്ഥിരം പരിഹാസങ്ങളും കുത്തുവാക്കുകളും കൊണ്ട് കൃനാല്‍ നെ മൂടുന്നവര്‍ അറിയാതെ പോവുന്നൊരു കാര്യം ഉണ്ട്, എത്രയോ കളികളില്‍ ക്രൂഷ്യല്‍ ആയ കൂട്ടുകെട്ടുകള്‍ അയാള്‍ ബില്ഡ് ചെയ്തിരിക്കുന്നു. തകര്‍ച്ചയെ നേരില്‍ കാണുന്ന സാഹചര്യത്തില്‍ പല തവണ കൃനാല്‍ ക്രീസില്‍ വന്നിട്ടുണ്ട്. ഫൈനല്‍ റണ്‍സ് ന്റെയോ സ്ട്രൈക് റേറ്റിന്റെയോ മാത്രം ബലത്തില്‍ കളിക്കാരെ അളക്കുന്നവര്‍ക്ക് കണ്ണു തള്ളില്ലെങ്കിലും ടീമിന്റെ ജയത്തില്‍ കൃത്യം ആയി അടയാളപ്പെടുത്താന്‍ പോവുന്ന പട്ടണര്‍ഷിപ്പുകള്‍ അയാള്‍ ബില്ഡ ചെയ്യാറുണ്ട്. തന്റെ ദൗത്യം അവസാനിക്കുന്ന നിമിഷം പലപ്പോഴും തുടര്‍ച്ചയായി ഹിറ്റ് ചെയ്യാന്‍ ശ്രമിച്ചു ഔട്ട് ആയി പോവാറും ഉണ്ട് (പല വിദഗ്ധരും കാണാന്‍ മടിക്കുന്ന T20 ഇല്‍ വളരെ പ്രധാനം ആയൊരു ഭാഗം ആണത്). അവസാന 10 ഓവറില്‍ 138 റണ്‍സ് വേണം ജയിക്കാന്‍ എന്ന ഓലമോസ്‌റ് ഇമ്പോസിബിള്‍ അവസ്ഥയില്‍ നിന്നും കൂട്ടു കേട്ട് പിരിയുമ്പോള് 21 ബോള് 50 എന്ന വെരി ഡിഫികള്‍ട് ബട്ട് ഗെറ്റബിള്‍ അവസ്ഥയില്‍ ആയിരുന്നു.

പൊള്ളാര്‍ഡ്: അവസാന പത്തു ഓവറില്‍ 138 റണ്‍സ് വേണം ജയിയ്ക്കാന്‍ എന്ന അവസ്ഥയില്‍ എത്ര കാകികളില്‍ നിങ്ങള്‍ പ്രതീക്ഷ വെക്കാറുണ്ട്. പ്രായോഗികമായ സമീപനം, ഒരുപാട് കളികള്‍ കണ്ട പരിചയം ഒക്കെ നമ്മളെ മനസു കൊണ്ട് ഒരു തോല്‍വിയെ പൊരുത്തപ്പെടാന്‍ പഠിപ്പിച്ചു തുടങ്ങും. T20 ക്രിക്കറ്റില്‍ അസാധ്യമായ run ചെയ്സുകള്‍ ഒന്നും ഇല്ലെന്നു ചരിത്രത്തെ പല തവണ പഠിപ്പിച്ച പൊള്ളാര്‍ഡ് പക്ഷെ അപ്പോഴും കണക്കുകള്‍ കൂട്ടുന്നുണ്ടാവണം; എറിയാന്‍ ഉള്ള ബൊളെഴ്സ്, അറ്റാക്ക് ചെയ്യേണ്ടവര്‍, അപ്രാപ്യം ആവാതെ സൂക്ഷിക്കേണ്ട required run rate… ഇങ്ങനെ അനവധി പരാമീറ്ററുകള്‍. എല്ലാ കണക്കു കൂട്ടലുകള്‍ക്കും അപ്പുറം റെക്കോര്ഡുകളുടെയും സ്റ്റേറ്റിസ്റ്റിസ്റ്റിക്സ് ബാറുകളുടെയും കണക്കുകളില്‍ വരാത്ത പൊള്ളാര്‍ഡ് എന്ന ഇതിഹാസത്തിന്റെ ഭ്രൂട്ടല്‍ ഹിറ്റിങ് എബിലിറ്റി, മനസാന്നിധ്യം, ജയിക്കാന്‍ ഉള്ള ത്വര, …

ജയിക്കാന്‍ 8 ഓവര്‍ 125
6 ഓവര്‍ 89
3 ഓവര്‍ 48
ഓരോവര്‍ 16
….
അപ്രാപ്യമെന്നു കരുതിയ ഓരോ ലക്ഷ്യവും ഓരോ ഘട്ടത്തിലും കൈക്കരുത് കൊണ്ടും മനസാന്നിധ്യം കൊണ്ടും കീഴടക്കി അയാള്‍ കളിയുടെ അവസാനം ദൈവത്തിനു നന്ദി പറയുകയാണ്, ഒരുപക്ഷേ പത്തു ഓവര്‍ 138 ചെയ്സ് ചെയ്യണം എങ്കില്‍ ദൈവം പൊള്ളാര്‍ഡിനെ തന്നെ വിളിക്കും എന്ന തമാശ ബാക്കി ആക്കിക്കൊണ്ടു..

ചരിത്രം എളുപ്പം മറന്നു പോയേക്കാവുന്ന ഹാര്‍ദിക് പന്‍ഡ്യയുടെ രണ്ടു സിക്‌സറുകള്‍ അടങ്ങുന്ന 17 റണ്‍സ്, അവസാന ഓവറില്‍ സിംഗിള്‍ എടുക്കാതെ തന്നില്‍ തന്നെ വിശ്വസിച്ച പൊള്ളാര്‍ഡ്, ഒരു ബോള് പോലും ഫെയ്സ് ചെയ്യാതെ അവസാന ബോളില്‍ രണ്ടു ഓടിയെടുത്ത ധവാല്‍ കുല്‍ക്കര്‍ണി നിങ്ങള്‍ പോലും….

ഇത് ലീഗ് മാച്ചിലെ വെറും ഒരു ജയം അല്ല. മുംബൈ ഇന്ത്യന്‍സ് അവരുടെ പോരാട്ട വീര്യത്തെ ഒരൊറ്റ ഗെയിം ലേക്ക് ആവാഹിച്ചു വരും തലമുറക്ക് എടുത്ത് നോക്കാന്‍ ഒരു റഫറന്‍സ് ബുക്ക് ഉണ്ടാക്കി വെച്ചിരിക്കുയാണ്. ആരോ പറഞ്ഞ പോലെ മുംബൈ സച്ചിനും മലിംഗയും രോഹിതും കളിച്ച മുംബൈ ഒരു സ്റ്റേഡിയം ഉണ്ടാക്കുന്നെങ്കില്‍ അതിനു ഇടേണ്ട പേരു കീറോണ് പൊള്ളാര്‍ഡ് എന്നു അറിയപ്പെടുന്ന കീറോണ് അഡ്രിയാന്‍ പൊള്ളാര്‍ഡ് എന്ന ട്രിനിഡാട് കാരന്റെ ആണ്.

നബി: കളി കണ്ട ഏത് മരപ്പൊട്ടനും മനസിലാവുന്ന ഇതൊക്കെ എന്തിന് ഇപ്പൊ കഥാപ്രസംഗം നടത്തുന്നു എന്നല്ലേ. ചുമ്മാ.. ഒരു മനസുഖം.. ഈ ജയത്തിന്റെ ലഹരിക്ക് ഒരു മുംബൈ ഫാന് ഇങ്ങനെ വേണമെങ്കില്‍ ഇനിയും ഒരു മൂന്നെണ്ണം എഴുതാം. അത്രേ ഉള്ളൂ..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like