ഐപിഎല്‍ തൊട്ടടുത്ത്, ചെന്നൈയുടെ നെഞ്ചില്‍ തീകോരിയിട്ട് പുതിയ തിരിച്ചടി

Image 3
CricketIPL

ഐപിഎല്‍ 13ാം സീസണില്‍ യുഎഇയില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണോ ഇക്കുറിയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കാത്തിരിക്കുന്നത്. ഐപിഎല്‍ 14ം സീസണില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ടീം ക്യാംപിനെ പിടിച്ച് കുലുക്കിയിരിക്കുകയാണ് കൊവിഡ് ആശങ്ക.

ചെന്നൈ ടീമിനൊപ്പമുള്ള കണ്ടന്റ് ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ ക്രിക് ബസിനോട് പറഞ്ഞു.

എന്നാല്‍ ഇദ്ദേഹത്തിന് ടീം അംഗങ്ങളുമായോ സപ്പോര്‍ട്ട് സ്റ്റാഫുമായോ സമ്പര്‍ക്കമില്ലെന്നും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഐസൊലേഷനില്‍ ആക്കിയെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. അതിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ എതാനും ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കും കൊവിഡ് ബാധിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം നിഷേധിച്ചു. ഐപിഎല്ലില്‍ 10 മത്സരങ്ങള്‍ക്ക് വാംഖഡെ വേദിയാവുന്നുണ്ട്. മഹാരാഷ്ട്രയിലെ അതിതീവ്ര കൊവിഡ് വ്യാപനം മുംബൈയിലെ മത്സരങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. കൊവിഡ് നിയന്ത്രണവിധേയമായില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ സീസണിലും സമാനമായ അവസ്ഥയിലൂടെയായിരുന്നു സിഎസ്‌കെ കടന്നുപോയത്. അന്നു ദീപക് ചഹര്‍, റുതുരാജ് ഗെയ്ക്ക്വാദ് തുടങ്ങിയ താരങ്ങളുള്‍പ്പെടെ സംഘത്തിലെ 10ല്‍ അധികം പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതു കാരണം ടീമിനെ മറ്റുള്ളവര്‍ക്കെല്ലാം ക്വാറന്റീനില്‍ പോവേണ്ടി വരികയും പരിശീലനം ആരംഭിക്കുന്നത് വൈകുകയും ചെയ്തിരുന്നു