സൂപ്പര്‍ താരങ്ങളെ പുറത്താക്കി, റെയ്‌നയെ നിലനിര്‍ത്തി, ചെന്നൈ ടീം പ്രഖ്യാപിച്ചു

ഐപിഎല്ലിലിലെ പുതിയ സീസണില്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌നയെ നിലനിര്‍ത്താന്‍ തീരുമാനിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ധോണി ചെന്നൈയുടെ ക്യാപ്റ്റനായി തുടരും. ക്ലബ് വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫാഫ് ഡു പ്ലെസിസിസ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ടീമില്‍ തുടരും.
15 കോടി രൂപ മുടക്കിയാണ് ചെന്നെ ധോണിയെ നായകനായി ഒരു സീസണില്‍ കൂടി നിലനിര്‍ത്തിയിരിക്കുന്നത്. റെയ്‌നയ്ക്കാകട്ടെ ഈ സീസണില്‍ ചെന്നൈ 11 കോടി രൂപ നല്‍കും. ഇതോടെ ശമ്പളം മാത്രം ഐപിഎല്ലില്‍ 100 കോടി രൂപ വാങ്ങഉന്ന താരങ്ങളുടെ പട്ടികയില്‍ റെയ്‌ന ഉള്‍പ്പെട്ടു. ധോണിയും കോഹ്ലിയും മാത്രമാണ് ഈ നേട്ടം ഐപിഎല്ലില്‍ ഇതുവരെ നേടിയിട്ടുളളു.
അതെസമയം മൂന്ന് താരങ്ങളെ ഒഴിവാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തീരുമാനിച്ചു. 6.75 കോടി രൂപയുളള പിയൂഷ് ചൗളയേയും കേദര്‍ ജാദവിനേയും
രണ്ട് കോടി രൂപ വീതമുളള ഹര്‍ഭജന്‍ സിംഗിനേയും മുരളി വിജയിനേയുമാണ് ചെന്നൈ പുറത്താക്കിയത്.
കഴിഞ്ഞ സീസണില്‍ റെയ്‌ന ചെന്നൈയ്ക്കായി റെയ്‌ന കളിച്ചിരുന്നില്ല. റെയ്‌നയുടെ അഭാവം കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു വന്‍ തിരിച്ചടിയായി മാറിയിരുന്നു. റെയ്നയില്ലാതെ ഇറങ്ങിയ അവര്‍ ആദ്യമയി പ്ലേഓഫില്‍ പോലുമെത്താതെയാണ് സിഎസ്‌കെ പുറത്താകുകയും ചെയ്തിരുന്നു.
നേരത്തെ, മെഗാലേലം നടത്താന്‍ ബിസിസിഐക്ക് ആലോചനയുണ്ടായിരുന്നു. എന്നാല്‍ സമയപരിമിതി മുന്‍നിര്‍ത്തി ചെറുലേലം നടത്താന്‍ ബോര്‍ഡ് ധാരണയിലെത്തി. ഇതോടെ നടക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലേക്കായിരിക്കും ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെയെല്ലാം കണ്ണുകള്‍ മുഴുവനും.