ഐപിഎല്‍ താരലേലം, തീയതി പുറത്ത്, ടീമുകള്‍ക്ക് ചങ്കിടിപ്പ്
ഐപിഎല്‍ 14ാം സീസണിലേക്കുളള താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള ലേലത്തീയതി പുറത്ത്. അടുത്ത മാസം (ഫെബ്രുവരി) 18നാണ് ഐപിഎല്‍ താരലേലം നടക്കുക എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്തവണ വലിയ ലേലം അല്ല നടക്കുന്നത്. ഐപിഎല്ലില്‍ ടീമുകള്‍ ഒഴിവാക്കിയ താരങ്ങള്‍ക്കും ടീമില്ലാത്ത പുതിയ താരങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ പങ്കെടുക്കുന്നതിനായുളള താരങ്ങളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.
അതെസമയം ഐപിഎല്‍ താരലേലം എവിടെ വെച്ചാകും നടക്കുക എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ തവണത്തേത് പോലെ കൊല്‍ക്കത്തയില്‍ വെച്ച് തന്നെ താരലേലം നടക്കാനുളള സാധ്യതയാണ് കാണുന്നത്.
അതെസമയം കോവിഡ് കാരണം ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കളും നിലനില്‍ക്കുന്നുണ്ട്. ഐപിഎല്‍ ഇന്ത്യയില്‍ നടക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല എന്ന സൂചനയാണ് പുറത്ത് വരുന്നത്. ഇന്ത്യയില്‍ ഐപിഎല്‍ നടന്നില്ലെങ്കില്‍ കഴിഞ്ഞ തവണത്തേത് പോലെ യുഎഇയിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക.
ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും ബിസിസിഐയ്ക്ക് തീരുമാനം എടുക്കേണ്ടതുണ്ട്. ഏതായാലും കഴിഞ്ഞ തവണത്തേതിന് സമാനമായ രീതിയില്‍ തന്നെ ഏറെ തലവേദന ഈ ഐപിഎല്‍ നടത്തിപ്പിനും ബിസിസിഐ ചുമക്കേണ്ടതുണ്ട്. ഏപ്രില്‍-മെയ് മാസങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ നടത്തുക എന്നാണ് അറിയാന്‍ കഴിയുന്നത്.