ഐപിഎല്ലിന്റെ സ്‌പോണ്‍സറായി ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമന്‍ വരുന്നു

Image 3
CricketTeam India

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഐപിഎല്ലിന് തിരശ്ശീല ഉയരാനിരിക്കെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ക്ക് കീഴിലാകും ഇത്തവണ ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമനായ ടാറ്റ ഗ്രൂപ്പ് ആമ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ ടൈറ്റില്‍ സ്‌പോണ്‍സറാവാന്‍ സാധ്യത.

ഇന്ത്യയും ചൈനയില്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് കമ്പനിയായിരുന്ന വിവോ ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെയാണ് പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കണ്ടെത്താന്‍ ബി.സി.സി.ഐ ശ്രമം ആരംഭിച്ചത്.

ടാറ്റ ഗ്രൂപ്പിനെ കൂടാതെ പതഞ്ജലി ആയുര്‍വേദ, ബൈജൂസ് ആപ്പ്, അണ്‍അക്കാദമി, ഡ്രീം ഇലവന്‍ എന്നീ കമ്പനികളും ടൈറ്റില്‍ സ്‌പോണ്‍സറാവാന്‍ രംഗത്തുണ്ട്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടാറ്റ ഗ്രൂപ്പാണ് ടൈറ്റില്‍ സ്‌പോണ്‍സറാവാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന കമ്പനി. ഏകദേശം 200 കോടിയോളം രൂപയാകും ടൈറ്റില്‍ സ്‌പോണ്‍സറാവാന്‍ കമ്പനികള്‍ നല്‍കേണ്ടി വരുക.

നാളെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരുക. അതിനിടെ പതഞജലി ആയുര്‍വേദ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകും എന്ന വാര്‍ത്ത തള്ളി യോഗ ഗുരു രാംദേവ് രംഗത്തെത്തി.