ഐപിഎല്ലില്‍ ഇക്കാര്യം സംഭവിച്ചാല്‍ തോല്‍വി ഉറപ്പ്, ടീമുകളെ വേട്ടയാടി ആ യാദൃച്ഛികത

Image 3
CricketIPL

ഒരു ക്രിക്കറ്റ് മത്സരത്തില്‍ ടോസ് ലഭിക്കുക എന്നത് മത്സരം പാതി ജയിച്ചതായി വരെ വിലയിരുത്തപ്പെടാറുണ്ട്. പിച്ചിന്റെ ഘടനയും കാലവാസ്ഥയും അനുസരിച്ച് ടോസ് ലഭിച്ച ടീമിന് മത്സരം അനുകൂലമാക്കാനുളള തീരുമാനം എടുക്കാന്‍ സാധിക്കും എന്നതിനാലാണ് ടോസിന് ഇത്രത്തോളം പ്രധാന്യം ലഭിക്കുന്നത്.

എന്നാല്‍ ഐപിഎല്‍ 13ാം സീസണില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ടോസ് നേടിയ ടീമുകളാണ് ഐപിഎല്ലില്‍ കൂടുതല്‍ കളിയിലും തോറ്റത്.

സീസണില്‍ 40 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ടോസ് നേടിയ ടീമുകള്‍ ജയിച്ചത് 13 കളിയില്‍ മാത്രമാണ്. 27 കളിയിലും ടോസ് ഭാഗ്യം തുണച്ചവര്‍ തോറ്റു. ടോസ് ജയിച്ച ടീമാണ് സൂപ്പര്‍ ഓവറില്‍ എത്തിയ നാല് കളിയിലും തോറ്റത്.

ഏറ്റവും ഒടുവില്‍ നടന്ന 10 കളിയില്‍ ടോസ് നേടിയ ടീം 9 കളിയിലും തോറ്റു. രാജസ്ഥാനെതിരെ ടോസ് നേടിയ ഹൈദരാബാദ് ജയം പിടിച്ചതോടെയാണ് ഭാഗ്യക്കേടിന്റെ ഈ തുടര്‍ച്ചയ്ക്ക് ഇടവേള വന്നത്.

സീസണിലെ ആദ്യ 20 കളിയില്‍ 14ലിലും ടോസ് നേടിയ ടീം ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ജയിച്ചത് രണ്ട് കളിയില്‍ മാത്രം. സീസണിന്റെ തുടക്കത്തില്‍ 158 കളിയില്‍ 12ലും ടോസ് ടോസ് നഷ്ടപ്പെട്ട ടീമാണ് ജയിച്ചത്. അവസാനമായി നടന്ന 20 കളിയില്‍ 17ലും ടോസ് നേടിയ ടീം ബാറ്റിങ് തെരഞ്ഞെടുത്തു.

എന്നാല്‍ അതില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് ജയം പിടിക്കാനായത്. 2012 സീസണില്‍ ടോസ് നേടി ടീമുകള്‍ 33 കളിയില്‍ ജയം പിടിച്ചപ്പോള്‍ 41 കളിയില്‍ തോറ്റിരുന്നു