ഐപിഎല്‍ 2020, രണ്ട് ടീമുകള്‍ ഇന്ത്യ വിട്ടു
ഐപിഎല്ലില്‍ 13ാം സീസണിന്റെ ഭാഗമായി രണ്ട് ടീമുകള്‍ യുഎഇയിലേക്ക് വിമാനം കയറി. രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബുമാണ് ആദ്യമായി ഐപിഎല്ലിനായി യുഎഇയിലേക്ക് പറന്നത്. വ്യാഴായിച്ച രാവിലെയാണ് ഇരുടീമുകളും യുഎഇയിലേക്ക് പോയത്.
പഞ്ചാബ് ടീമാണ് ആദ്യം യാത്ര തിരിച്ചത്. പി്ന്നാലെ രാജസ്ഥാനും യുഎഇയിലേക്ക് തിരിച്ചു. പഞ്ചാബ് ടീം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ താരങ്ങളുടെ ഫോട്ടോസും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. മുഹമ്മദ് ഷമിയുള്‍പ്പെടെയുള്ളവരെ മാസ്‌ക് ധരിച്ച് ഫോട്ടോയില്‍ കാണാം. ഷമിയും തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി കുറച്ചു ഫോട്ടോസ് ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ യുഎഇയിലേക്കു വിമാനം കയറുന്നതിനു മുമ്പുള്ള ഫോട്ടോസാണ് ഫ്രാഞ്ചൈസിയുടെ ട്വിറ്റര്‍ അക്കൗണ്ടിലുള്ളത്. യുഎഇ തയ്യാര്‍ എന്ന തലക്കെട്ടോടെയായിരുന്നു രാജസ്ഥാന്‍ ടീം ഫോട്ടോസ് പങ്കുവച്ചത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവരെ പിങ്ക് നിറത്തിലുള്ള മാസ്‌കില്‍ കാണാന്‍ കഴിയും. ചെന്നൈ സൂപ്പര്‍ കിങ്സ് 21നാണ് യുഎഇയിലേക്ക് തിരിക്കുക.
ഇത്തവണത്തെ ഐപിഎല്ലിന്റെ ദൈര്‍ഘ്യം 53 ദിവസമായിരിക്കും. സപ്തംബര്‍ 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഞായറാഴ്ചയായിരിക്കും. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവയാണ് മല്‍സരവേദികള്‍. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലായിരിക്കും ഉദ്ഘാടന മല്‍സരമെന്നാണ് സൂചനകള്‍. ടൂര്‍ണമെന്റിന്റെ മല്‍സരക്രമം ബിസിസിഐ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മുന്‍ സീസണുകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങളുടെ സമയത്തില്‍ ചെറിയ വ്യത്യാസമുണ്ട്. സാധാരണത്തേതിലും അര മണിക്കൂര്‍ മുമ്പായിരിക്കും കളി തുടങ്ങുന്നത്. നാല്, എട്ട് മണിക്ക് ആരംഭിച്ചിരുന്ന മല്‍സരങ്ങളില്‍ യുഎഇയില്‍ യഥാക്രമം 3.30, 7.30ന് ആരംഭിക്കും.