സെഞ്ച്വറിയുമായി സ്റ്റോക്‌സ്, വന്‍ തിരിച്ചുവരവുമായി സഞ്ജു, മുംബൈയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍

ഐപിഎല്ലില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ബെന്‍സ്റ്റോക്‌സിന്റേയും അര്‍ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെയും മികവില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. കരുത്തരായ മുംബൈ ഇന്ത്യന്‍സിനേയാണ് രാജസ്ഥാന്‍ എട്ട് വിക്കറ്റിന് തകര്‍ത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. മുംബൈയ്ക്കായി ഹാര്‍ദ്ദിക്ക് പാണ്ഡ്യ നടത്തിയ വന്‍ വെടിക്കെട്ടാണ് അവര്‍ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ഹാര്‍ദ്ദിക്ക് 21 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്‌സും സഹിതം പുറത്താകാതെ 60 റണ്‍സാണ് എടുത്തത്. സൂര്യകുമാര്‍ യാദവ് 40ഉം ഇശാന്‍ കിഷന്‍ 37ഉം തിവാരി 34ലും റണ്‍സെടുത്ത് പുറത്തായി,. രാജസ്ഥാനായി ഗോപാലും ആര്‍ച്ചറും രണ്ട് വിക്കറ്റ് വീതം വീഴത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ടീം സ്‌കോര്‍ 13ല്‍ ഉത്തപ്പയും (13), 44ല്‍ സ്മിത്തും (11) പുറത്തായി. പിന്നീടായി രാജസ്ഥാനെ വിജയിപ്പലിച്ച തകര്‍പ്പന്‍ കൂട്ടുകെട്ട് പിറന്നത്. ബെന്‍സ്റ്റോക്‌സ് പുറത്താകാതെ 107ഉം സഞ്ജു പുറത്താകാതെ 54ലും റണ്‍സെടുത്തു.

60 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതമാണ് സ്‌റ്റോക്്‌സ് 107 റണ്‍സെടുത്തത്. സഞ്ജുവാകട്ടെ 31 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതമാമാണ് പുറത്താകാതെ 54 റണ്‍സെടുത്തത്. ബെന്‍ സ്റ്റോക്‌സ് ആണ് കളിയിലെ താരം.

ഇതോടെ ഐപിഎല്ലിലെ പ്ലേഓഫ് സാധ്യതകള്‍ രാജസ്ഥാന്‍ വീണ്ടും സജീവമാക്കി. 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവുമായി 10 പോയന്റോടെ നിലവില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍.

You Might Also Like