മുംബൈയുടേയും ചെന്നൈയുടേയും ഫാനല്ലാത്തവര്‍ക്കും ജീവിക്കണം, മറ്റ് ഐപിഎല്‍ ആരാധകര്‍ക്ക് പറയാനുളളത്

Image 3
CricketIPL

സനൂപ് സനു

മുംബൈ ഇന്ത്യന്‍സ് അഞ്ച് കപ്പ് എടുത്തു എന്നുള്ളതൊക്കെ നേരാണ്…ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് കപ്പ് നേടിയിട്ടുണ്ട്….അതിനൊക്കെ അവര്‍ ഒരുപാട് അധ്വാനിച്ചിട്ടും ഉണ്ടായിരിക്കാം…..പക്ഷെ അത് വഴി ഒരിക്കലും കപ്പ് ഇല്ലാത്ത മറ്റു ടീമുകളെ അപമാനിക്കാനും അതിക്ഷേപിക്കാനും തരം താഴ്ത്താനും ഉള്ള അവസരമോ അവകാശമോ അധികാരമോ അല്ല തീറെഴുതി തരുന്നത്….

ചെന്നൈ മാത്രമാണ് എപ്പോഴും മുംബൈക്ക് പറ്റിയ ഒരേ ഒരു എതിരാളി എന്ന പോസ്റ്റുകള്‍ ഒരുപാട് കണ്ടു….ഫൈനലിലും അവര്‍ തന്നെ വേണമായിരുന്നു എന്നലെ തോല്‍പിച്ചതിന്റെ സുഖം കിട്ടു എന്ന അഭിപ്രായവും കണ്ടു….ഡല്‍ഹി കളിച്ചു ജയിച്ചു തന്നെയാണ് ഫൈനല്‍ വരെ എത്തിയത്….അവരാല്‍ കഴിയുന്ന മികവ് അവസാനം വരെ കാണിക്കുകയും ചെയ്തു….ഓണ്‍ലൈന്‍ ഇല്‍ ഇരുന്ന് കളിക്കാരുടെയും ടീമിന്റെയും നിലവാരം അളക്കുന്ന ഫാന്‍സിനെ പുളകം കൊള്ളിക്കാന്‍ വേണ്ടിയല്ല ഫൈനല്‍ നടത്തുന്നത്….തമ്മില്‍ പോരാടി അവസാന ഘട്ടത്തില്‍ എത്തിയവരില്‍ നിന്നുള്ള ഏറ്റവും മിടുക്കനെ കണ്ട് പിടിക്കാനാണ്….നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിക്ക് അത് നേടാന്‍ കഴിഞ്ഞില്ല….എന്ന് വച് അവര്‍ മുംബൈയുമായി ഏറ്റുമുട്ടന്‍ അര്‍ഹരല്ല എന്ന് എങ്ങനെ പറയാന്‍ സാധിക്കും… മറ്റുള്ളവരില്‍ നിന്ന് കഴിവ് കൊണ്ട് ആരു ഫൈനല്‍ വരെ എത്തിയാലും അവരെല്ലാം യോഗ്യന്മാര്‍ തന്നെയാണ്…..

ഇനി അതല്ല ട്രോഫിയുടെ എണ്ണം വച് കളികളെ തരം തിരിക്കാന്‍ ആണ് പ്ലാന്‍ എങ്കില്‍ അടുത്ത തവണ മുതല്‍ ചെന്നൈയും മുംബൈയും മാത്രം ടൂര്‍ണമെന്റ് കളിക്കട്ടെ….

ട്രോളുകള്‍ സാധാരണമാണ്….പക്ഷെ അത് മറ്റുള്ളവരുടെ നെഞ്ചത്തോട്ടു ആവരുത്….

അഞ്ച് കപ്പ് എടുത്ത മുംബൈയും മൂന്ന് കപ്പ് എടുത്ത ചെന്നൈയും അവരുടെ ഫാന്‍സിനു എത്രത്തോളം വലുതാണോ അത്ര തന്നെ വലുതാണ് മറ്റുള്ളവര്‍ക്ക് എണ്ണം പറയാന്‍ കപ്പ് ഇല്ലാത്ത പഞ്ചാബും ബാംഗ്ലൂരും ഡല്‍ഹിയും ഉള്‍പ്പെടുന്ന അവരുടെ ടീമുകളും….. അത് മനസിലാക്കിയാല്‍ നല്ലത്…

ഞാനൊരു പഞ്ചാബ് ഫാന്‍ ആണ്….എന്റെ ടീം പ്ലേഓഫ് കളിച്ചിട്ടില്ല…ടീം പുറത്തായതു മുതല്‍ മറ്റാര്‍ക്കെങ്കിലും സപ്പോര്‍ട്ടുമായി പോവുകയോ മറ്റേതൊരു ടീമും കപ്പ് എടുക്കുന്നതിനോട് അസൂയപ്പെടുകയോ ചെയ്തിട്ടില്ല….ഇത്തവണയും കപ്പ് നേടാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല എന്നത് മാത്രമാണ് ഞാന്‍ ഉള്‍പ്പെടെയുള്ള നല്ലൊരു ശതമാനം ചിന്തിച്ചിട്ടുള്ളത്….

ഐപിഎല്‍ പതിമൂന്നാം പതിപ്പിലെ വിജയികളായ മുംബൈ ഇന്ത്യന്‍സിനു ആശംസകള്‍

കടപ്പാട്: സ്‌പോടസ് പാരഡൈസോ ക്ലബ്