ഐപിഎല്‍ ഫൈനല്‍ വേദിയില്‍ മലയാളത്തില്‍ നിന്നും സര്‍പ്രൈസ് താരം!

Image 3
CricketIPL

ഐ.പി.എല്‍ 13ാം സീസണിലെ മുംബൈ ഇന്ത്യന്‍സ് – ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ മത്സരത്തിന് സാക്ഷിയായി മലയാളം സിനിമാ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. തന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് താരം ദുബൈയില്‍ എത്തിയത്.

ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഐ.പി.എല്‍ കലാശപ്പോര് നടക്കുന്നത്. ‘സൂപ്പര്‍സ്റ്റാര്‍ ഫ്രം കേരള’ എന്നു വിശേഷിപ്പിച്ചാണ് കമന്റേറ്റര്‍ മോഹന്‍ലാലിനെ കാണികള്‍ക്ക് പരിചയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ബാറ്റ് ചെയ്യുകയാണ്. പവര്‍ പ്ലേയില്‍ മുന്‍നിര താരങ്ങളെ നഷ്ടപ്പെട്ട ഡല്‍ഹി ബാറ്റിംഗില്‍ താളം കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഡല്‍ഹി കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍ മുംബൈ നിരയില്‍ രാഹുല്‍ ചഹാറിന് പകരം ജയന്ത് യാദവ് ഇടംനേടി. അഞ്ചാമത് കിരീടം ചൂടാന്‍ മുംബൈ ഇറങ്ങുമ്പോള്‍ എതിരാളികളായ ഡല്‍ഹി ഫൈനലില്‍ കന്നിയങ്കക്കാരാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, അക്സര്‍ പട്ടേല്‍, ആര്‍.അശ്വിന്‍, കഗീസോ റബാഡ, ആന്റിച് നോര്‍ജേ, പ്രവീണ്‍ ദുബെ

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റന്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, ജയന്ത് യാദവ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ഭുംറ