ധോണിപ്പക!, വാട്ടര്‍ ബോയ് ആക്കിയതില്‍ വിഷമമില്ല, ഒരവസരം തന്നാല്‍ തെളിയ്ക്കുമെന്ന് താഹിര്‍

കഴിഞ്ഞ തവണ ഐപിഎല്ലില്‍ ഏറ്റവും അധികം വിക്കറ്റ് സ്വന്തമാക്കിയതിനെ തുടര്‍ന്ന് പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇമ്രാന്‍ താഹിര്‍. എന്നാല്‍ ഇത്തവണ വെറും വാട്ടര്‍ ബോയ് ആയി ചെന്നൈ ടീമില്‍ തുടരാനാണ് താരത്തിന്റെ വിധി. ഐപിഎല്‍ പകുതി പിന്നിടുമ്പോഴും ഒരു മത്സരത്തില്‍ പോലും താഹിറിന് പന്തെറിയാനായിട്ടില്ല.

ഇപ്പോള്‍ ടീം മാനേജ്മെന്റ് ഏല്‍പ്പിച്ച പുതിയ റോളില്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നാണ് താഹിര്‍ പറയുന്നത്. ട്വിറ്ററിലൂടെയായരുന്നു താഹിര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇതോടെ താഹിറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

‘ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നിരവധി താരങ്ങള്‍ എനിക്കുവേണ്ടി വെള്ളം കൊണ്ടുവന്ന് തന്നിട്ടുണ്ട്. ഇപ്പോള്‍ അര്‍ഹതപ്പെട്ട താരങ്ങള്‍ മൈതാനത്ത് കളിക്കുമ്പോള്‍ അവര്‍ക്ക് തിരിച്ച് ഉപകാരം ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ കളിക്കുന്നുണ്ടോ ഇല്ലെയോ എന്നല്ല എന്റെ ടീം ജയിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. എനിക്കൊരു അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ചത് തന്നെ ഞാന്‍ പുറത്തെടുക്കും. എന്നാല്‍ എന്നെ സംബന്ധിച്ച് ടീമാണ് പ്രധാനം.’ ഇതായിരുന്നു താഹിറിന്റെ പോസ്റ്റ്.

താഹിറിനെ വാട്ടര്‍ബോയ് ആക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്രത്തോളം സീനിയറായ താരത്തോട് ഇങ്ങനെ ചെയ്യരുതെന്നായിരുന്നു ആരാധകപക്ഷം. ട്വീറ്റ് വന്നതോടെ താഹിറിന് കയ്യടിച്ച് ഒരുപാട് പേരെത്തി. ഐപിഎല്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫറിലൂടെ താരത്തെ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ഉറപ്പ് നല്‍കിയിരുന്നു. ശരിയായ സമയത്ത് തന്നെ താഹിര്‍ ടീമിലെത്തുമെന്നായിരുന്നു ക്യാപറ്റന്‍ ധോണി പറഞ്ഞത്.

സിഎസ്‌കെയിലെ വിദേശ താരങ്ങളുടെ ധാരാളിത്തമാണ്. ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ ഒഴിവാക്കാന്‍ കഴിയില്ല. സാം കറനും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എങ്കിലും താഹിറിന് അവസരം തെളിയുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

You Might Also Like