സിഎസ്‌കെയെ ഉപേക്ഷിച്ചു, ഹര്‍ഭജന്‍ ഐപിഎല്ലിനൊപ്പം ചേരും
ഐ.പി.എല്‍ല്ലിലെ പുതിയ സീസണില്‍ നിന്നും നാടകീയമായി പിന്മാറിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് വെറ്ററല്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് മാറ്റൊരു ദൗത്യവുമായി ലീഗിന്റെ ഭാഗമാകുന്നു. ഐ.പി.എല്ലില്‍ കമന്ററി പറയാന്‍ ഹര്‍ഭജന്‍ സ്റ്റാര്‍സ്പോര്‍ട്സിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഹര്‍ഭജന്‍ ചാനലുമായി കരാറിലായെന്നാണ് പുറത്ത് വരുന്ന സൂചന.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഹിന്ദി കമന്ററി സംഘത്തിനൊപ്പമാണ് ഹര്‍ഭജനും പ്രവര്‍ത്തിക്കുക. മുംബൈ കേന്ദ്രീകരിച്ചായിരിക്കും ഹര്‍ഭജന്റെ പ്രവര്‍ത്തനം. ഐപിഎല്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് 700 പേരുള്‍പ്പെടുന്ന വമ്പന്‍ ടീമിനെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സജ്ജമാക്കിയിരിക്കുന്നത്. ഇവരെല്ലലാം മുബൈ കേന്ദ്രീകരിച്ചു തന്നെ പ്രവര്‍ത്തിക്കും.
ഐ.പി.എല്ലിന്റെ ഭാഗമായി ഹര്‍ഭജനോടൊപ്പം ഒരു സ്‌പെഷ്യല്‍ ഷോയും സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് വിവരം.
തികച്ചും അപ്രതീക്ഷിതമായി ഈ സീസണില്‍ താന്‍ കളിക്കുന്നില്ലെന്നു ഹര്‍ഭജന്‍ ഫ്രാഞ്ചൈസിയെ അറിയിച്ചത്. വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുടെ പിന്‍മാറ്റത്തിന്റെ ആഘാതം മാറും മുമ്പാണ് ചെന്നൈയ്ക്കു അടുത്ത പ്രഹരമേകി ഹര്‍ഭജനും ടൂര്‍ണമെന്റ് വിട്ടത്.
യു.എ.ഇയിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചുകളില്‍ ഹര്‍ഭജനെ പോലെ അനുഭവസമ്പത്തുള്ള താരത്തിന്റെ അഭാവം ചെന്നൈയ്ക്ക് തിരിച്ചടിയാകുമെന്നത് ഉറപ്പാണ്. ഈ മാസം 19 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം