ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി സര്‍പ്രൈസ് കമ്പനി, റെക്കോര്‍ഡ് തുക!
ഐപിഎല്‍ പുതിയ സീസണിനുളള ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവസാഷം പ്രമുഖ ഗെയിമിംഗ് കമ്പനിയായ ഡ്രീം ഇലവന്‍ സ്വന്തമാക്കി. 222 കോടി രൂപയ്ക്കാണ് ഈ വര്‍ഷത്തെ ഐപിഎലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡ്രീം ഇലവന്‍ സ്വന്തമാക്കിയത്. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്
പ്രമുഖ കോര്‍പറേറ്റുകളായ ജിയോ, ടാറ്റ സണ്‍സ്, പതാഞ്ജലി എന്നിങ്ങനെ പല കമ്പനികളെ പിന്തള്ളിയാണ് ഈ വര്‍ഷത്തെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡ്രീം ഇലവന്‍ സ്വന്തമാക്കിയത്.
അണ്‍അക്കാഡമി 210 കോടിയും ടാറ്റ സണ്‍സ് 180 കോടിയും ബൈജൂസ് 125 കോടിയുമാണ് സ്‌പോണ്‍സര്‍ഷിപ്പിനായി സമ്മതിച്ച തുക. ഇതോടെയാണ് കൂടുതല്‍ തുക വാഗ്ദാനം ചെയ്ത ഡ്രീം ഇലവന് നറുക്ക് വീണത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഐപിഎലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതോടെയാണ് ബിസിസിഐയ്ക്ക് പുതിയ സ്‌പോണ്‍സറെ തേടേണ്ടി വന്നത്.