വിജയം കളഞ്ഞ് കുളിച്ച് പഞ്ചാബ്, സൂപ്പർ ഓവറിൽ ഡൽഹിയ്ക്ക് ജയം

Image 3
CricketIPL

ഐപിഎല്‍ 13ാം സീസണിലെ രണ്ടാമത്തെ മത്സരമായ ഡല്‍ഹി ക്യാപിറ്റല്‍സ് – കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പോരാട്ടം സമനിലയില്‍. ആവേശകരമായ മത്സരത്തില്‍ അനായാസം ജയിച്ച് കയറാനുളള സാധ്യത അവസാന ഓവറില്‍ പഞ്ചാബ് തുലച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. സ്‌കോര്‍ ഡല്‍ഹി: 157/8, പഞ്ചാബ്: 157/6

ഐപിഎല്‍ 13ാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സ് ആവേശജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡൽഹി ജയം സ്വന്തമാക്കിയത്.

മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ നിശ്ചയിക്കാൻ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വെറും രണ്ട് റൺസെടുക്കാനെ ആയുള്ളു.

നേരത്തെ ആവേശകരമായ മത്സരത്തില്‍ അനായാസം ജയിച്ച് കയറാനുളള സാധ്യത അവസാന ഓവറില്‍ പഞ്ചാബ് തുലച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. സ്‌കോര്‍ ഡല്‍ഹി: 157/8, പഞ്ചാബ്: 157/6

സ്‌റ്റോണ്‍സ് എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാനി വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തില്‍ അഗര്‍വാള്‍ ഒരു സിക്‌സും ഒരു ഡബിളും ഒരു ബൗണ്ടറിയും കണ്ടെത്തിയതോടെ പഞ്ചാബ് ഡല്‍ഹിയ്‌ക്കൊപ്പമെത്തി. എന്നാല്‍ അവസാന മൂന്ന് പന്തില്‍ ഒരു റണ്‍സ് പോലും അവര്‍ക്ക് കണ്ടെത്താനായില്ല.

അവസാന മൂന്ന പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍ നാലാം പന്തില്‍ അഗര്‍വാളിന് റണ്‍സൊന്നും എടുക്കാനായില്ല. അഞ്ചാം പന്തില്‍ അഗര്‍വാള്‍ പുറത്താകുകയും ചെയ്തതോടെ കളിമാറി. അവസാന പന്തില്‍ ജോര്‍ദാനും പുറത്തായതോടെ പഞ്ചാബ് സമനില വഴങ്ങുകയായിരുന്നു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്കായി അര്‍ധ സെഞ്ച്വറി നേടിയ മാര്‍ക്കസ് സ്‌റ്റോന്‍സ് ആണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. വെറും 21 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു ആറാമനായി ക്രീസിലെത്തിയ സ്‌റ്റോണ്‍സിന്റെ ഇന്നിംഗ്‌സ്.

ശ്രേയസ് അയ്യര്‍ 32 പന്തില്‍ 39ഉം റിഷഭ് പന്ത് 29 പന്തില്‍ 31 റണ്‍സും എടുത്തു. മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. പൃത്ഥിഷാ (5), ശിഖര്‍ ധവാന്‍ (0), ഹിറ്റമേയര്‍ (7) അക്‌സര്‍ പട്ടേല്‍ (6), അശ്വിന്‍ (4) എന്നിങ്ങനെയായിരുന്നു മറ്റ് ഡല്‍ഹി താരങ്ങളുടെ ബാറ്റിംഗ് പ്രകടനം. പഞ്ചാബിനായി നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഷമ്മി മൂന്ന് വിക്കറ്റ് വീഴ്ത്തി. കോട്ട്രല്‍ രണ്ടും രവി ബിശ്വനോയ് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായിസ്സ. മായങ്ക് അഗര്‍വാള്‍ പഞ്ചാബിനായി ഒറ്റയാള്‍ പോരാട്ടം നടത്തി. 60 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 89 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. നായകന്‍ രാഹുല്‍ 21ഉം കൃഷ്ണപ്പ ഗൗതം 20ഉം റണ്‍സെടുത്തു. മുംബൈയ്ക്കായി സ്റ്റോണ്‍സും റബാഡയും അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.