പൊറുക്കാനാകില്ല, ഗെയിലിന് കനത്ത പിഴ വിധിച്ച് ഐപിഎല്‍ അധികൃതര്‍

Image 3
CricketIPL

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തില്‍ സെഞ്ച്വറിക്ക് തൊട്ടരികെ പുറത്തായ ക്രിസ് ഗെയിലിന് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തില്‍ പുറത്തായതിന് പിന്നാലെ ബാറ്റ് വലിച്ചെറിഞ്ഞച് ഗെയിലിന് പിഴ ശിക്ഷ പിഴ വിധിച്ചിരിക്കുകയാണ് അമ്പയര്‍. മാച്ച് ഫീസിന്റെ 10 ശതമാനമാണ് ഗെയില്‍ പിഴയൊടുക്കേണ്ടത്. രാജസ്ഥാനെതിരേ 99 റണ്‍സിന് പുറത്തായ ദേഷ്യത്തില്‍ ആണ് ഗെയില്‍ ബാറ്റ് നിലത്തടിച്ചതിനും ശേഷം വലിച്ചെറിഞ്ഞതും.

അവസാന ഓവറിലെ നാലാം പന്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഗെയില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. അര്‍ഹിച്ച സെഞ്ചുറി നഷ്ടമായതിന്റെ നിരാശയില്‍ ഗെയ്ലിന് സമനില നഷ്ടമായി. കയ്യിലിരുന്ന ബാറ്റ് നിലത്തടിച്ചാണ് ഗെയില്‍ നിരാശ തീര്‍ത്തത്. നിലത്തടിക്കുന്നതിനിടെ ബാറ്റ് ദൂരത്തേക്ക് തെറിച്ചു പോവുകയായിരുന്നു.

63 പന്തില്‍ ആറു ഫോറും എട്ട് പടുകൂറ്റന്‍ സിക്സറുകളും സഹിതമാണ് 99 റണ്‍സെടുത്തത്. 99 ന് പുറത്തായെങ്കിലും പവലിയനിലേക്ക് നടക്കുമ്പോള്‍ ബാറ്റില്‍ ഹെല്‍മറ്റ് കോര്‍ത്തായിരുന്നു ഗെയ്ലിന്റെ മടക്കം. ബോളര്‍ ജോഫ്ര ആര്‍ച്ചറുടെ കയ്യില്‍ തട്ടി അഭിനന്ദിക്കാനും ഗെയില്‍ മറന്നില്ല.

രാജസ്ഥാനെതിരായ മത്സരത്തിലൂടെ ടി20 ഫോര്‍മാറ്റില്‍ 1000 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനും ഗെയിലിനായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഗെയ്ല്‍. നിലവില്‍ 410 മത്സരത്തില്‍ നിന്ന് 1001 സിക്‌സാണ് ഗെയിലിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള കീറോണ്‍ പൊള്ളാര്‍ഡിന് 524 മത്സരത്തില്‍ നിന്ന് 690 സിക്‌സും മൂന്നാം സ്ഥാനത്തുള്ള ബ്രണ്ടന്‍ മക്കല്ലത്തിന് 370 മത്സരത്തില്‍ നിന്ന് 485 സിക്‌സുമാണ് ഉള്ളത്.