ഐപിഎല്‍ അടിമുടി മാറും, പുതിയ മൂന്ന് നിയമങ്ങള്‍ അവതരിപ്പിച്ചു

Image 3
CricketCricket NewsFeatured

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 18-ാം പതിപ്പ് തുടങ്ങുന്നത് ചില മാറ്റങ്ങളുമായി. 10 ഫ്രാഞ്ചൈസികള്‍ ഐപിഎല്‍ കിരീടത്തിനായി പോരാടുമ്പോള്‍, ചില നിര്‍ണ്ണായക മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആര്‍സിബി) തമ്മിലുള്ള സീസണ്‍ ഓപ്പണിംഗ് മത്സരത്തിന് മുന്നോടിയായി, കൊണ്ടുവന്ന മൂന്ന് നിയമ മാറ്റങ്ങള്‍ ഇതാ:

  • ഉമിനീര്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം പിന്‍വലിച്ചു: കോവിഡ് -19 മഹാമാരിക്ക് ശേഷം ആദ്യമായിട്ടാണ് ഈ മാറ്റം. പന്ത് ഷൈന്‍ ചെയ്യാന്‍ ബൗളര്‍മാര്‍ക്ക് ഇനി ഉമിനീര്‍ ഉപയോഗിക്കാം. മുംബൈയില്‍ നടന്ന ക്യാപ്റ്റന്‍മാരുടെ യോഗത്തില്‍ ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ നിന്ന് ഭൂരിപക്ഷവും ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിസിസിഐ നിരോധനം പിന്‍വലിച്ചത്.

അതെസമയം 2022-ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം സ്ഥിരമാക്കിയിരുന്നു. എന്നാല്‍ ഐപിഎല്‍ അതിന്റെ സ്വന്തം നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ നീക്കം ആഗോള കായികരംഗത്തിന് ഒരു മാതൃകയായേക്കാം.

  • രണ്ടാം ഇന്നിംഗ്സില്‍ ‘കണ്ടീഷണല്‍’ പുതിയ പന്ത്: ഈ സീസണിലെ ഐപിഎല്ലിലെ സായാഹ്ന മത്സരങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 11-ാം ഓവര്‍ മുതല്‍ പുതിയ പന്ത് അവതരിപ്പിക്കും. ഉയര്‍ന്ന സ്‌കോറിംഗ് മത്സരങ്ങളുടെ പ്രവണത തുടരാന്‍ സാധ്യതയുള്ളതിനാല്‍, മഞ്ഞുവീഴ്ചയുടെ ഘടകം ഗണ്യമാണെന്ന് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ കരുതുകയാണെങ്കില്‍ മാത്രമാണ് ഇത് ബാധകമാവുക. എന്നിരുന്നാലും, ഈ നിയമം ഉച്ചകഴിഞ്ഞുള്ള കളികള്‍ക്ക് ബാധകമല്ല.
  • വൈഡുകള്‍ക്കുള്ള ഡിആര്‍എസ്: ആദ്യമായി, ഉയരം കൂടിയ വൈഡുകളും ഓഫ്-സൈഡ് വൈഡുകളും ഉള്‍പ്പെടുത്തുന്നതിനായി ഡിസിഷന്‍ റിവ്യൂ സിസ്റ്റം വിപുലീകരിച്ചു. ലെഗ്-സൈഡ് വൈഡുകള്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാര്‍ വിളിക്കുന്നത് തുടരും.

കൂടാതെ 11 കളിക്കാര്‍ക്ക് പകരം 12 കളിക്കാരെ കളിപ്പിക്കാന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കുന്ന ഇംപാക്ട് പ്ലെയര്‍ നിയമം തുടരാന്‍ ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഈ നിയമം ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ വളര്‍ച്ചയെ ഇത് തടയുന്നുവെന്നാണ് പലരും വിലയിരുത്തിയത്. എന്നിരുന്നാലും, ബിസിസിഐ ഈ വര്‍ഷവും ഈ നിയമം തുടരുകയാണ്.

Article Summary

The 18th edition of the Indian Premier League introduces significant rule changes, including the revocation of the saliva ban, the conditional use of a second new ball in evening matches, and the expansion of DRS to include wides. The Impact Player rule will continue, despite previous criticism. These changes aim to enhance the fairness and excitement of the tournament.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in