അയാളെ കുറിച്ച് അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം സര്‍, ഇമ്രാന്‍ ഖാന്റെ ചുണക്കുട്ടിയാണ് അയാള്‍

Image 3
CricketWorldcup

ജിതിന്‍ രാജ്‌മോഹന്‍

ഇന്‍സാമം ഉള്‍ ഹഖ് നെ കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെങ്കി പഠിക്കുക തന്നെ വേണം സര്‍..

1992 ലെ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്പിച്ചിരുന്ന ടീമാണ് ന്യൂസിലാണ്ട്. ടൂര്‍ണമെന്റ് ലെ ഓരോ മത്സരങ്ങള്‍ കഴിയും തോറും മാര്‍ട്ടിന്‍ ക്രോ യുടെ കീവിപ്പട കൂടുതല്‍ അപകടകാരിയായി കൊണ്ടേയിരുന്നു. മാര്‍ക്ക് ഗ്രെറ്റ് ബാച്ചിനെ പോലൊരു പിഞ്ച് ഹിറ്ററെ കൊണ്ട് ഇന്നിംഗ്‌സ് ഓപ്പണ് ചെയ്യിപ്പിച്ചതും, സ്പിന്നര്‍ ദീപക് പട്ടേല്‍ നെ കൊണ്ട് ബോളിങ് ഓപ്പണ് ചെയ്യിച്ചതും അടക്കം വിപ്ലവകരമായി ടീം നെ മുന്നില്‍ നിന്ന് നയിച്ച മാര്‍ട്ടിന്‍ ക്രോ യെ ലോകം വിശേഷിപ്പിച്ചത് ഏകദിന ക്രിക്കറ്റ് ല്‍ മാറ്റങ്ങളുടെ അണക്കെട്ട് തുറന്നു വിട്ട നായകന്‍ എന്നായിരുന്നു..
എന്നാല്‍ കരുത്തരായ ന്യൂസിലാണ്ട് ആ ലോകകപ്പില്‍ എങ്ങനെ പരാജയപ്പെട്ടു..

ഇന്‍സാമം ഉള്‍ ഹഖ് !
92 ലെ ലോകകപ്പ് ലേക്ക് ഇമ്രാന്‍ ഖാന്‍ ഒരുപറ്റംചുണക്കുട്ടികളെ ടീമിലേക്ക് എത്തിക്കുമ്പോള്‍ അരങ്ങേറ്റം കുറിച്ചു നാലു മാസം മാത്രമായ ഇന്‍സാമം ഉള്‍ ഹഖ് എന്നൊരു 22 വയസ്സ് കാരന്‍ കൂടി എത്തിയിരുന്നു..
ഗ്രൂപ്പ് സ്റ്റേജില്‍ 8 മത്സരങ്ങളില്‍ 7 ഉം ജയിച്ചു ഒന്നാം സ്ഥാനക്കാരയാണ് ന്യൂസിലാന്‍ഡ് സെമിയില്‍ എത്തിയത്, പാകിസ്ഥാനാവട്ടെ നാലു മത്സരങ്ങള്‍ തോറ്റ് തപ്പി തടഞ്ഞാണ് സെമിയില്‍ കയറികൂടിയത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് മാര്‍ട്ടിന്‍ ക്രോ യുടെ മികച്ച ഇന്നിംഗ്‌സ് ന്റെ ബലത്തില്‍ 262 റണ്‍സ് നേടി. ലോകകപ്പ് സെമിയില്‍ 263 ചെസ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്താന് മുപ്പത്തി അഞ്ചാമത്തെ ഓവറില്‍ സലീം മാലിക്ക് വീഴുമ്പോള്‍ 15 ഓവറില്‍ 124 റണ്‍സ് റണ്‍സ് വേണമായിരുന്നു. Required Run Rate : 8.26 Per Over.
ക്രീസില്‍ എത്തുന്നത്, ഇന്‍സാമം ഉള്‍ ഹാഖ്..

പിന്നീട്ടങ്ങോട്ട് ക്രിക്കറ്റ് ലോകം കണ്ടത് ലോകകപ്പുകളിലെ ഏറ്റവും ഐതിഹാസികമായ ഇന്നിംഗ്‌സ് ആയിരുന്നു. 37 പന്തില്‍ 7 ഫോറും ഒരു സിക്സും അടക്കം 60 റണ്‍സ് നേടി ഇന്‍സാമം പുറത്താവുമ്പോള്‍ പാകിസ്താന്‍ മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചു വന്നു കഴിഞ്ഞിരുന്നു. ഓക്ലാന്‍ഡ് നെ ഞെട്ടിച്ച പ്രകടനത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ഇന്‍സാമം ഉള്‍ ഹാഖ് തന്നെയായിരുന്നു..

92 ലെ ന്യൂസിലാന്‍ഡ് നെ കടപുഴക്കിയത് ആരാണെന്ന ചോദ്യത്തിന്
ഇന്ന് നമുക്ക് നിസംശയം പറയാവുന്ന ഉത്തരമാണ്
ഇന്‍സാമം ഉള്‍ ഹാഖ് !

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്