ക്ലാസിക് അപ്പര്‍ കട്ട് വീണ്ടും പുറത്തെടുത്ത് ക്രിക്കറ്റ് ദൈവം, 2k കിഡ് എല്ലാം കാണട്ടെ ആരായിരുന്നു സച്ചിനെന്ന്

Image 3
CricketCricket NewsFeatured

സച്ചിന്‍ ടെന്‍ഡൂല്‍ക്കര്‍ വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ആരായിരുന്നു സച്ചിനെന്ന ചോദ്യത്തിന് പുതിയ തലമുറയ്ക്ക് ഉത്തരം നല്‍കി ക്രിക്കറ്റ് ദൈവം. ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ഫൈനലില്‍ വിന്‍സീനെതിരെ വയസ്സ് 50 പിന്നിട്ടിട്ടും തന്റെ ക്ലാസിക് അപ്പര്‍ കട്ട് പായിച്ചാണ് സച്ചിന്‍ പുതിയ തലമുഖയെ ഞെട്ടിച്ചിരിക്കുന്നത്. റായ്പൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് സച്ചിന്‍ തന്റെ ഐതിഹാസികമായ അപ്പര്‍ കട്ട് ഷോട്ട് കളിച്ച് കാണികളെ ആവേശത്തിലാക്കിയത്.

അപ്പര്‍ കട്ട് മാജിക്

  • പവര്‍പ്ലേയുടെ അവസാന ഓവറില്‍ ജെറോം ടെയ്ലര്‍ക്കെതിരെ ബാറ്റ് ചെയ്യവെ, തുടര്‍ച്ചയായ പന്തുകളില്‍ സച്ചിന്‍ ഒരു ഫോറും സിക്‌സും നേടി. ആദ്യ പന്തിലെ ബൗണ്ടറി ഒരു ക്ലാസിക് ഷോട്ട് ആയിരുന്നെങ്കിലും, തൊട്ടടുത്ത പന്തിലെ സിക്‌സ് 2003 ലോകകപ്പില്‍ ഷൊയ്ബ് അക്തറിനെതിരെ കളിച്ച അവിശ്വസനീയമായ ഷോട്ടിന്റെ തനി പകര്‍പ്പായി മാറി.
  • 2003 ലോകകപ്പില്‍ അക്തറിനെതിരെ ക്രിക്കറ്റ് ദൈവം നേടിയ അപ്പര്‍ കട്ട് സിക്‌സ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ 24 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിലെ ഏറ്റവും ഐതിഹാസികമായ ഷോട്ടുകളില്‍ ഒന്നാണ്.

2003 ലോകകപ്പ് ഓര്‍മ്മകള്‍

  • ആ മത്സരത്തില്‍ സെഞ്ചൂറിയനില്‍ ഇന്ത്യക്ക് ജയിക്കാന്‍ 274 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. സച്ചിന്‍ ടീമിന് മികച്ച തുടക്കം നല്‍കി. ചേസിംഗിന്റെ അക്തര്‍ എറിഞ്ഞ ചേസിന്റെ രണ്ടാം ഓവറിലാണ് ഇന്ത്യ തുടങ്ങിയത്. 151 കിലോമീറ്റര്‍ വേഗതയില്‍ എറിഞ്ഞ ഷോര്‍ട്ട്, വൈഡ് ബോള്‍ സച്ചിന്‍ തേര്‍ഡ് മാന്‍ മേഖലയ്ക്ക് മുകളിലൂടെ പറത്തി സിക്‌സ് നേടുകയായിരുന്നു. തീര്‍ന്നില്ല അടുത്ത 2 പന്തുകളും ബൗണ്ടറിയിലേക്ക് പറത്തി സച്ചിന്‍ ്അക്തറെ അപ്രസക്തനാക്കി.
  • മത്സരത്തില്‍ 98 റണ്‍സ് നേടിയതിന് ശേഷം അക്തര്‍ സച്ചിന്റെ വിക്കറ്റ് നേടിയെങ്കിലും ക്രിക്കറ്റ് ദൈവത്തിന്റെ ആ സിക്‌സിന് ശേഷം പാകിസ്ഥാന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല.

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ഫൈനല്‍: പ്രധാന ഭാഗങ്ങള്‍

  • ഇന്ത്യ മാസ്റ്റേഴ്‌സ് 2025 ലെ പ്രഥമ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് (ഐഎംഎല്‍) കിരീടം നേടി, ഞായറാഴ്ച വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തില്‍ റായ്പൂരില്‍ ഏകദേശം 50,000 ആരാധകര്‍ക്ക് മുന്നില്‍ ഇന്ത്യ മാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവച്ചു.
  • ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരം ക്രിക്കറ്റിന്റെ സുവര്‍ണ്ണ കാലഘട്ടം ഓര്‍മ്മിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുക്കാനെ ആയുളളു. ലെന്‍ഡല്‍ സിമ്മണ്‍സിന്റെ 41 പന്തില്‍ 57 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. ഡ്വെയ്ന്‍ സ്മിത്ത് (45) മികച്ച തുടക്കം നല്‍കി. ഷഹബാസ് നദീം (2/25), പവന്‍ നേഗി (1/24) എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളി നിയന്ത്രിച്ചു. വിനയ് കുമാര്‍ (3/26) മികച്ച പ്രകടനം കാഴ്ചവച്ചു.
  • മറുപടി ബാറ്റിംഗില്‍, സച്ചിന്‍ (25), അമ്പാട്ടി റായിഡു (74) എന്നിവര്‍ ചേര്‍ന്ന് 67 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കി ഇന്ത്യ മാസ്റ്റേഴ്‌സ് മികച്ച തുടക്കം നേടി. റായിഡു 50 പന്തില്‍ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സറുകളും നേടി. 34 പന്തില്‍ റായിഡു അര്‍ദ്ധസെഞ്ചുറി നേടി. യൂസഫ് പഠാന്‍ (0) ഉടന്‍ പുറത്തായി, എന്നാല്‍ ലക്ഷ്യം എത്തിപ്പിടിക്കാവുന്ന ദൂരത്തായിരുന്നു.
  • ഇന്ത്യക്ക് 28 പന്തില്‍ 17 റണ്‍സ് വേണമെന്നിരിക്കെ, സ്റ്റുവര്‍ട്ട് ബിന്നി (16 നോട്ടൗട്ട്) രണ്ട് കൂറ്റന്‍ സിക്‌സറുകള്‍ പറത്തി വിജയം ഉറപ്പിച്ചു. റായിഡുവിന്റെയും ബിന്നിയുടെയും പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

Article Summary

Cricket God's iconic upper cut reminded fans of his 2003 World Cup shot as India Masters defeated West Indies Masters in the inaugural International Masters League (IML) final. Ambati Rayudu's 74 runs and Stuart Binny's finishing touches helped India chase down the target of 148/7.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in