ലീഡ്സിനെ ഗോളിൽ ആറാടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചിരവൈരികളുടെ പോരാട്ടത്തിലെ അമ്പരപ്പിക്കുന്ന കണക്കുകൾ

പതിനാറു വർഷങ്ങൾക്കു ശേഷമാണ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡ് പോരാട്ടം വീണ്ടും ആരാധകർക്ക് മുന്നിലേക്കെത്തുന്നത്. എന്നാൽ ആ മത്സരം നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല ഗോളുകളുടെ പൂരമാണ് ആരാധകർക്ക് സമ്മാനിച്ചത്. ഓൾഡ് ട്രാഫോഡിൽ വെച്ചു നടന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് യുണൈറ്റഡ് ലീഡ്സിനെ പരാജയപ്പെടുത്തിയത്.

മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ആദ്യ അഞ്ചുമിനുട്ടിനുള്ളിൽ ഇരട്ട ഗോളുകളുമായി മധ്യനിരതാരം സ്കോട്ട് മക്ടൊമിനായ് യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ചപ്പോൾ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ട ഗോളും ലിന്റെലോഫിന്റെയും ഡാനിയൽ ജെയിംസിന്റെയും ഗോളുകളും മികച്ച വിജയം സമ്മാനിക്കുകയായിരുന്നു. ലീഡ്‌സിനായി കൂപ്പറും ഡാല്ലാസുമാണ് ആശ്വാസഗോളുകൾ സ്വന്തമാക്കിയത്. ഏവരെയും അമ്പരപ്പിക്കുന്ന കണക്കുകളാണ് യുണൈറ്റഡ് ലീഡ്സ് മത്സരത്തിനു പറയാനുള്ളത്. 43 ഷോട്ടുകളാണ് ഈ മത്സരത്തിൽ ഇരു ഗോൾവലയിലേക്കുമായി ഉയർന്നുവന്നത്. ഇത് 2016 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഓൾഡ് ട്രാഫോഡിൽ ഇത്രയും ഷോട്ടുകൾ ഒരു മത്സരത്തിൽ കാണാനാവുന്നത്.

ഇതിനു മുൻപ് ഓൾഡ് ട്രാഫോഡിൽ വെച്ച്‌ ബേൺലിക്കെതിരെയാണ് ഏറ്റവും കൂടുതൽ ഷോട്ടുകൾ(45) ഒരു മത്സരത്തിൽ കാണാൻ സാധിച്ചത്. ആ മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. 2019 ഒക്ടോബറിൽ ബ്രൈട്ടനും ആസ്റ്റൺ വില്ലയുമായി നടന്ന മത്സരത്തിനുശേഷം (44 ഷോട്ടുകൾ) പ്രീമിയർ ലീഗിൽ ആദ്യമായാണ് ഇത്രയും ഷോട്ടുകൾ വന്ന മത്സരമുണ്ടമുണ്ടാവുന്നതെന്നത് മറ്റൊരു വസ്തുതയാണ്. അലക്സ്‌ ഫെർഗുസന്റെ കാലഘട്ടത്തിന് ശേഷം ആദ്യമായാണ് ഒരു മത്സരത്തിൽ 14 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് യുണൈറ്റഡ് തൊടുത്തിരിക്കുന്നതെന്നത് അമ്പരപ്പിക്കുന്ന കണക്കാണ്.

എന്നാൽ ലീഡ് 17 ഷോട്ടുകൾ ലക്ഷ്യത്തിലേക്കു തൊടുത്തിട്ടും രണ്ടെണ്ണം മാത്രമാണ് ഗോലുകളാക്കി മാറ്റാൻ സാധിച്ചത്. ഈ സീസണിൽ ഏറ്റവും കൂടുതൽ സാധ്യതഗോളുകളുടെ നിരക്ക്(5.6) കാണിച്ച മത്സരമാണിത്. ഇതിന്റെ റെക്കോർഡ് (6.55) ഇപ്പോഴും 2017 ഡിസംബറിൽ നടന്ന ആഴ്‌സണൽ/മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 347 പാസുകൾ നൽകിയതിൽ 266 (76.7%)എണ്ണം പൂർത്തീകരിക്കാനായപ്പോൾ ലീഡ്സ് നൽകിയ 471 പാസ്സുകളിൽ 392(86.2%)എണ്ണം പൂർത്തീകരിക്കാൻ സാധിച്ചു. ലീഡ്സിന്റെ പ്രതിരോധം 17 ടാക്കിളുകളിൽ ഒതുങ്ങിയപ്പോൾ യുണൈറ്റഡിന്റെ 19 ടാക്കിളുകൾ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

You Might Also Like