ചെൽസി സൂപ്പർ താരത്തെ റാഞ്ചാൻ ഇന്റർ മിലാൻ! ഉടൻ കരാറിലെത്തിയേക്കും
ചെൽസിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ എൻഗൊളോ കാന്റെയെ സ്വന്തം കൂടാരത്തിലെത്തിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ് ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ. ലാംപാർഡ് ചെൽസി പരിശീലകനായ ശേഷം കാന്റെക്ക് അവസരങ്ങൾ കുറഞ്ഞതും ലാംപാർഡിന്റെ തന്ത്രങ്ങളിൽ കാന്റെയുടെ പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇന്ററിന്റെ പുതിയ നീക്കം.
അന്റോണിയോ കോണ്ടേയുടെ കാലത്ത് ടീമിൽ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു എൻഗൊളോ കാന്റെ. ഫ്രാൻസിനൊപ്പം ലോകകപ്പ് നേടുന്നതിൽ പ്രധാന പങ്കു വഹിച്ചതോടെ കാന്റെയെ ട്രാൻസ്ഫെറിനു വെക്കുന്നില്ലെന്നു ചെൽസി തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ അതിനു ഏറെക്കുറെ മാറ്റങ്ങൾ വന്നിരിക്കുകയാണ്. ഇഞ്ചുറിക്ക് ശേഷം അവസരങ്ങൾ കുറഞ്ഞതും ലാംപാർഡിന്റെ തന്ത്രങ്ങളിൽ കാന്റെ ഉൾപ്പെടാതിരിക്കുന്നതുമാണ് ചെൽസി ഇപ്പോൾ ഇക്കാര്യത്തിൽ അയവു കാണിക്കുന്നത്. 2023 വരെ കരാറുണ്ടെങ്കിലും അടുത്ത സീസണിൽ പഴയ മാനേജർക്കൊപ്പം കാന്റെ പന്ത് തട്ടുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
പഴയ ചെൽസി പരിശീലകനായ അന്റോണിയോ കൊണ്ടെക്കൊപ്പം മികച്ച പ്രകടനമാണ് കാന്റെ നടത്തിയിരുന്നത്. അന്നത്തെ ചെൽസി ടീമിന്റെ അവിഭാജ്യഘടകമായിരുന്ന കാന്റെയുടെ കളിമികവിന്റെ ആരാധകനാണ് അന്റോണിയോ കോണ്ടെ. ട്രാൻസ്ഫറിൽ ചെൽസിക്ക് താരത്തിന്റെ കാര്യത്തിൽ അയവുണ്ടായതോടെയാണ് കാന്റെയുമായി വീണ്ടുമൊരു കൂടിച്ചേരലിനു കോണ്ടെക്കൊപ്പം ഇന്റർ ശ്രമിക്കുന്നത്.