ഇന്ത്യയെ ക്ഷ മ ര വരപ്പിച്ച് തോല്‍പിയ്ക്കും, വെല്ലുവിളിയുമായി സിംബാബ്‌വെ താരം

ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കുമെന്ന് തുറന്ന് പറഞ്ഞ് സിംബാബ് വെ താരം ഇന്നസെന്റ് കൈയ. ഇന്ത്യയെ 2-1ന് തോല്‍പിയ്ക്കുമെന്നാണ് ഇന്നസെന്റ് കൈയയുടെ മുന്നറിയിപ്പ്. ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിംബാബ് വെ താരം.

‘വളരെ സിംപിള്‍ ലക്ഷ്യങ്ങളുമായിട്ടാണ് ഞങ്ങള്‍ ഈ എകദിന ക്രിക്കറ്റ് പരമ്പരക്കായി എത്തുന്നത്. എനിക്ക് റണ്‍സ് കണ്ടെത്തണം അതാണ് എന്റെ ആദ്യ ലക്ഷ്യം. ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര 2-1 ന് തന്നെ ഞങ്ങള്‍ സ്വന്തമാക്കും. ഞങ്ങള്‍ പരമ്പര വിജയിക്കുംമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പിന്നെ എന്റെ ആഗ്രഹം ഈ പരമ്പരയിലെ തന്നെ ടോപ് റണ്‍സ് സ്‌കോററാകുക എന്നതാണ്. ഞാന്‍ അതിനായി കഠിനമായി ശ്രമിക്കും. ഇന്ത്യയെ വീഴ്ത്താനുള്ള മികവ് ഞങ്ങള്‍ക്കുണ്ടെന്ന് ഉറപ്പാണ്’ കൈയ പറഞ്ഞു.

ഈ മാസം 18നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന മത്സരങ്ങളാണ് പരമ്പരയില്‍ ഉളളത്. ഹരാരെ സ്‌പോട്‌സ് കോപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

കെഎല്‍ രാഹുലാണ് ഇന്ത്യയുടെ നായകന്‍. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിലുണ്ട്. രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണ്‍ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. യുവതാരങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യയുടെ ടീം. പരമ്പര കഴിഞ്ഞ ഉടന്‍ ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് കളിയ്‌ക്കേണ്ടതുണ്ട്.

 

You Might Also Like