ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ദീര്‍ഘകാലം പുറത്ത്, കനത്ത തിരിച്ചടിയേറ്റ് മഞ്ഞപ്പട

ഐഎസ്എല്‍ ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി നല്‍കി പരിക്കിന്റെ വാര്‍ത്ത്. കേരള ബ്ലാസ്റ്റേഴ്‌സ് നായകനും സ്പാനിഷ് താരവുമായ സെര്‍ജിയോ സിഡോഞ്ച പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തായിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ഔദ്യോഗിക വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചതാണ് ഇത്.

സിഡോഞ്ചയുടെ കാലിന് ഏറ്റ പരിക്ക് ആണ് പ്രശ്‌നമായിരിക്കുന്നത്. ചെന്നൈയ്‌ക്കെതിരായ ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച മത്സരത്തില്‍ വലതു കാലിന്റെ ലിഗമെന്റിന് ഏറ്റ പരിക്ക് മാസങ്ങളോളം താരത്തെ പുറത്തിരുത്തുക. ഇതോടെ ഈ സീസണില്‍ സിഡോഞ്ചയുടെ മടങ്ങിവരവ് ഇനിയുണ്ടാകില്ലെന്നാണ് സൂചന.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെ മധ്യനിരയിലെ പ്രധാന താരമായിരുന്നു സിഡോഞ്ച. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു ഗോളും സിഡോഞ്ച നേടിയിരുന്നു.

സിഡോഞ്ചയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാകും. ഐ എസ് എല്ലില്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിച്ച ഏക വിദേശ താരം കൂടിയായിരുന്നു സിഡോഞ്ച. സിഡോഞ്ചയെ മാത്രമാണ് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയത്.

നിലവില്‍ ഐഎസ്എല്ലില്‍ മൂന്ന് മത്സരം കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് പോയന്റാണ് ഉളളത്. ഇതുവരെ ജയം നേടാനാകാത്ത ടീം രണ്ട് സമനിലയും ഒരു തോല്‍വിയും വഴങ്ങി.

You Might Also Like