സൂപ്പര്‍ താരം പുറത്ത്, ലോകകപ്പില്‍ കിവീസിന് കനത്ത തിരിച്ചടി

Image 3
CricketWorldcup

ടി20 ലോകകപ്പിലെ പ്രധാന ഫേവറൈറ്റുകളാമ് ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. ടീമിലെ പ്രധാന പേസര്‍ ലോക്കീ ഫെര്‍ഗൂസണ്‍ പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ലോകകപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഫെര്‍ഗൂസണ് തിരിച്ചടിയായത്.

ഫെര്‍ഗൂസണ് പകരക്കാരനായി ആദം മില്‍നെ സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. പാകിസ്ഥാനെതിരായ മത്സരത്തിന്റെ ടോസ് വേളയില്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം മില്‍നയെ പകരക്കരനായി ഉള്‍പ്പെടുത്തിയതിന് ഐസിസിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ന്യൂസിലന്‍ഡ് ടീം.

ഫെര്‍ഗൂസണ് ഗ്രേഡ് 2 പരിക്കാണ് ലോക്കിക്ക് സംഭവിച്ചതെന്ന് എംആര്‍ഐ സ്‌കാനിംഗില്‍ വ്യക്തമായിട്ടുണ്ട്. പരിക്ക് ഭേദമാകാന്‍ മൂന്ന് മുതല്‍ നാല് വരെ ആഴ്ചയെടുക്കും. ലോക്കിയുടെ അഭാവത്തില്‍ ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, ഇഷ് സോധി, മിച്ചല്‍ സാന്റ്നര്‍, ജയിംസ് നീഷാം എന്നിവരാണ് പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍.

മത്സരത്തില്‍ പാകിസ്ഥാനാണ് ടോസ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നു.

പാകിസ്ഥാനെതിരായ ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ദേവോണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്സ്, ജയിംസ് നീഷാം, ടിം സീഫെര്‍ട്ട്(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്.