കോഹ്ലിയുടെ പകരക്കാരനായി സഞ്ജു, തിളങ്ങിയാല്‍ ലോകകപ്പ് ടീമിലേക്ക്

ഇംഗ്ലണ്ടിനെിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതോടെ മലയാളി ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ്. ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 കളിയ്ക്കാന്‍ സ്ഞ്ജു സാംസണ് ലഭിക്കുന്ന അവസരമാണ് ഏറ്റവും ആശ്വാസകരം. ഈ അവസരം സഞ്ജുവിന് ഉപയോഗിക്കാനായാല്‍ അത് ലോകകപ്പിനുളള ഇന്ത്യന്‍ ടീമിലേക്കുളള ടിക്കറ്റ് ഉറപ്പിക്കാലാകും.

വിരാട് കോഹ്ലിയ്ക്ക് പകരക്കാരനായാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗക്കുന്നത്. എന്നാല്‍ കോഹ്ലിയടക്കം സീനിയേഴ്‌സ് തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് അവസാന രണ്ട് മത്സരത്തില്‍ ടീം ഇന്ത്യയില്‍ സ്ഥാനം നഷ്ടമാകും. സഞ്ജുവിനെ കൂടാതെ അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ച രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷദീപ് സിംഗ് എന്നിവരെയും അവസാന രണ്ട് ടി20ക്കുള്ള ടീമില്‍ നിന്നൊഴിവാക്കി.

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ മൂന്ന് ടി20ക്കുള്ള ടീമിലും ഇടം നേടി. ഏകദിന പരമ്പക്കുള്ള ടീമില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തി. അതെസമയം എകദിനത്തിലും ടി20യിലും എല്ലാം മത്സരങ്ങളിലും രോഹിത്ത് തന്നെയാണ് നായകന്‍.

ഇഷാന്‍ കിഷനും അര്‍ഷദീപ് സിംഗും ഏകദിന ടീമിലിടം നേടിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക്, രവി ബിഷ്‌ണോയ് എന്നിവര്‍ ഏകദിന ടീമിലില്ല. ജൂലൈ 7, 9, 10 തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര. 12, 14, 17 തീയതികളില്‍ ഏകദിന പരമ്പര നടക്കും.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), Ishan Kishan, Ruturaj Gaekwad, Sanju Samosn, Suryakumar Yadav, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Yuzvendra Chahal, Axar Patel, Ravi Bishnoi, Bhuvneshwar Kumar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടി20ക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), Ishan Kishan, Virat Kohli, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik (wk), Rishabh Pant (wk), Hardik Pandya, Ravindra Jadeja, Yuzvendra Chahal, Axar Patel, Ravi Bishnoi, Jasprit Bumrah, Bhuvneshwar Kumar, Avesh Khan, Harshal Patel, Umran Malik

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം:: Rohit Sharma (Captain), Shikhar Dhawan, Ishan Kishan, Virat Kohli, Suryakumar Yadav, Shreyas Iyer, Rishabh Pant (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Yuzvendra Chahal, Axar Patel, J Bumrah, Prasidh Krishna, Mohd Shami, Mohd Siraj, Arshdeep Singh

 

You Might Also Like