ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, മറ്റൊരു താരം കൂടി നാട്ടിലേക്ക് മടങ്ങി

Image 3
CricketTeam India

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത് താരങ്ങളുടെ പരിക്കാണ്. ഇന്ത്യയുടെ ഫസ്റ്റ് ഇലവന്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, പേസര്‍ ഈഷാന്ത് ശര്‍മ്മ എന്നിവര്‍ക്ക് പരിക്ക് കാരണം മത്സരങ്ങള്‍ നഷ്ടമായിരുന്നു.

ഇപ്പോഴിതാ ഇന്ത്യയുടെ നെറ്റ് ബോളറായ ഇഷാന്‍ പോറെലിനും പരിക്കേറ്റത് കാരണം ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ്. രിശീലന വേളയില്‍ സംഭവിച്ച ഹാംസ്ട്രിങ്ങ് പരിക്കാണ് താരത്തെ ഇന്ത്യയിലേക്ക് മടക്കിയത്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനത്തിനായി നാല് പേസര്‍മാരെയാണ് ഉള്‍പ്പെടുത്തിയത്. കാര്‍ത്തിക് ത്യാഗി, ഇഷാന്‍, കമലേഷ് നാഗര്‍കോട്ടി, ടി നടരാജന്‍ എന്നിവരെയാണ് ബിസിസിഐ ഓസ്‌ട്രേലിയക്ക് പോകുവാന്‍ തിരഞ്ഞെടുത്തത്.

എന്നാല്‍ ഫിറ്റ്‌നെസ് ഇല്ലാത്തതിനാല്‍ നാഗര്‍കോട്ടി ഓസ്‌ട്രേലിയക്ക് വീമാനം കയറിയില്ലാ. നടരാജനാവട്ടെ ഏകദിന ടി20 ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ കാര്‍ത്തിക് ത്യാഗി മാത്രമാണ് ബാറ്റസ്മാന്‍മാരെ സഹായിക്കാന്‍ നെറ്റ് ബോളറായി ഉള്ളത്.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു ഇഷാന്‍. എന്നാല്‍ ഒരു മത്സരത്തില്‍ പോലും താരത്തിനു അവസരം ലഭിച്ചിരുന്നില്ലാ. എന്നാല്‍ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് താരത്തെ തിരഞ്ഞെടുത്തത്.