നേടിയത് വെറും 92 സ്‌ട്രൈക്ക് റേറ്റില്‍ കേവലം 11 റണ്‍സ്, പക്ഷെ അവന്‍ ഇന്ത്യയുടെ ഹീറോ ആയി മാറി

റെഞ്ചി ഇസബെല്ല ആന്‍ഡ്രോസ്

കേവലം 11 റണ്‍സുകള്‍ 91.66 സ്‌ട്രൈക്ക് റേറ്റില്‍ നേടിയ ഒരാള്‍ ഹീറോ ആകുക എന്നത് ഊഹിക്കാന്‍ പറ്റുന്നുണ്ടോ.. എന്നാല്‍ അങ്ങനെ ഒരു ചരിത്രം കുറിച്ചവനാണ് ഹൃഷികേശ് ഹേമന്ത് കനിത്കര്‍..

1998 ധാക്ക ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനല്‍, ചിരവൈരികളായ പാകിസ്ഥാനെതിരെ 315 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കമാണ് ദാദയും സച്ചിനും നല്‍കിയത്.

റോബിന്‍സിങ്ങും തന്റെ ഭാഗം ഉജ്വലമാക്കിയപ്പോള്‍ ഇന്ത്യ ഈസിയായി ജയിക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചെങ്കിലും തുടരെ തുടരെ റോബിയും ദാദയും തുടര്‍ന്ന് അസര്‍, ജഡേജ, സിദ്ധുവും മടങ്ങിയപ്പോള്‍ അന്നത്തെ ആ ആറാം നമ്പര്‍ മടങ്ങുമ്പോള്‍ തുടങ്ങുന്ന വാലറ്റ നിര പാകിസ്ഥാനോടൊരു പരാജയം എന്നാ ഭീതി പടര്‍ത്തി.

മോംഗിയയുടെ റണ്‍ഔട്ട് ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്കുമേല്‍ കരി നിഴലായി വീണപ്പോള്‍ ആ ഇടങ്കയ്യന്‍ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ മിഡ്വിക്കറ്റിന് മുകളിലൂടെ സഖ്‌ലൈന്‍ മുഷ്താഖിനെ ബൗണ്ടറി പായ്ച്ച് ഇന്ത്യന്‍ മനസ്സുകളെ വാനോളമുയര്‍ത്തി..

കാലമിത്ര കടന്നുപോയെങ്കിലും ആ നക്ഷത്രകണ്ണുള്ള രാജകുമാരന്‍ ഇന്നും 90′ െകൗമാരങ്ങളുടെ സൂപ്പര്‍ഹീറോയാണ്. നന്ദി കനിത്കര്‍……. ഒരൊറ്റ മാച്ചുകൊണ്ട് ഒരായുസ്സിലേക്കുള്ള ഓര്‍മകളാണ് നിങ്ങള്‍ ഞങ്ങള്‍ക്കേകിയത്.

Happy Birthday Hrishikesh Kanitkar

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7

You Might Also Like