ഇന്ത്യൻ വനിതകളുടെ വാർഷിക കരാർ പ്രഖ്യാപിച്ചു

Image 3
CricketTeam India

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്ഷത്തേതിൽ നിന്നും വ്യത്യസ്തമായി 19 കളിക്കാർക്ക് മാത്രമാണ് ഇത്തവണ കരാർ ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 22 ആയിരുന്നു.

സൂപ്പർ താരം സ്മൃതി മന്ദാന, ട്വന്റി-20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, എന്നിവർക്ക് പുറമെ പൂനം യാദവ് മാത്രമാണ് എ ഗ്രേഡിൽ ഇടം പിടിച്ചത്. വെറ്ററന്‍ താരങ്ങളായ മിതാലി രാജും ജുലന്‍ ഗോസ്വാമിയും ബി ഗ്രേഡിൽ ഇടം പിടിച്ചപ്പോൾ. വെടിക്കെട്ട് ഓപ്പണർ ആയ ഷഫാലി വര്‍മയെ സിയില്‍ നിന്ന് ബിയിലേക്ക് സ്ഥാനക്കയറ്റം നൽകി. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചതാണ് ഷഫാലിക്ക് തുണയായത്.

വേദ കൃഷ്ണമൂര്‍ത്തി, ഏക്താ ബിഷ്, അനൂജ പാട്ടില്‍, ഡി ഹേമലത എന്നിവർക്ക് ഇക്കുറി കരാർ ലഭിച്ചില്ല.

2021 ഒക്ടബോര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയാണ് കരാര്‍. എ ഗ്രേഡിൽ ഉൾപ്പെട്ട താരങ്ങള്‍ക്ക് 50 ലക്ഷം രൂപയും ബി ഗ്രേഡിലുള്ള താരങ്ങൾക്കു 30 ലക്ഷം രൂപയും, സി ഗ്രേഡില്‍ ഉൾപ്പെട്ട താരങ്ങള്‍ക്ക് 10 ലക്ഷം രൂപയുമാണ് വാര്‍ഷിക പ്രതിഫലം ലഭിക്കുക.