ശ്രീലങ്കന്‍ പരമ്പര, കോഹ്ലിയും രോഹിത്തും പുറത്ത്, രാഹുലിന് വിശ്രമം

ശ്രീലങ്കന്‍ പര്യടനം മുതല്‍ ഇന്ത്യയുടെ ടി20 ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങളുണ്ടായേക്കുമെന്ന റിപ്പോര്‍ട്ട്. ടി20 ടീമില്‍ സീനിയര്‍ താരങ്ങളെ ഇനി പരിഗണിക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുവതാരങ്ങളടങ്ങിയ ടീമായിരിക്കും ഇനി ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി കളിയ്ക്കുക.

 

ന്യൂസിലന്‍ഡിനെതിരെ പരമ്പരയില്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ദിനേശ് കാര്‍ത്തിക്, അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇതാ ഇവരെ ആരെയും ജനുവരിയില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന പരമ്പരയിലേക്കും പരിഗണിക്കില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

സീനിയര്‍ താരങ്ങളെ ഇനി ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കേണ്ടെന്നാണ് ബിസിസിഐ തീരുമാനം. ഇക്കാര്യം താരങ്ങളെ ബിസിസിഐ അനൗദ്യോഗികമായി അറിയിച്ചതായും വാര്‍ത്തകളുണ്ട്. അതെസമയം കെഎല്‍ രാഹുല്‍ ടി20 ഫോര്‍മാറ്റില്‍ ഇനിയും കളിയ്ക്കുമെങ്കിലും ശ്രീലങ്കന്‍ പര്യടനത്തില്‍ ഉണ്ടാകില്ല. ജനുവരിയില്‍ രാഹുലിന്റെ വിവാഹം ഉറപ്പിച്ച പശ്ചാത്തലത്തിലാണ് രാഹുലിന് വശ്രമം അനുവദിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം മുതല്‍ ടി20യില്‍ ഇന്ത്യ പുതിയ നായകന് കീഴിലായിരിക്കും കളിയ്ക്കുക. ഹാര്‍ദ്ദിക്കിനെയാണ് പുതിയ നായകസ്ഥാനത്തേയ്ക്ക് ബിസിസിഐ പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. രാഹുലിനേയും പന്തിനേയും നേരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നെങ്കിലും അതൊന്നും വിജയകരമായിരുന്നില്ലെന്നാണ് ബിസിസിഐ വിലയിരുത്തല്‍.

 

You Might Also Like