ഐറിഷ് വമ്പന്‍മാരുമായി കൈകോര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ്, പ്രെഫഷണലിസം അറ്റ് പീക്ക്
ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐറിഷ് ആഗോള ബ്രാന്‍ഡായ സ്റ്റാറ്റ് സ്‌പോട്‌സുമായി കൈകോര്‍ത്തു. താരങ്ങളുടെ ഫിറ്റ്‌നസ്സ് ലെവലും പ്രകടനവങ്ങളും എല്ലാം മെച്ചപ്പെടുത്തുന്നതിനായുളള ടെക്‌നോളജി സ്റ്റാറ്റ് സ്‌പോട്‌സ് ബ്ലാസ്‌റ്റേഴ്‌സിന് കൈമാറും. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രെഫഷണലിസത്തില്‍ മറ്റൊരു ഏട് കൂടി എഴുതിയിരിക്കുകയാണ്.
ഫുട്‌ബോള്‍ വമ്പന്‍മാരായ പിഎസ്ജി, യൂവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റഡ് യുണൈറ്റഡ് ലിവര്‍ പൂള്‍ തുടങ്ങി ദേശീയ ടീമുകളായ ജര്‍മന്‍-ബ്രസീല്‍ തുടങ്ങിയ മുന്‍നിര ടീമുകളുമായി കരാര്‍ ഉള്ള ആഗോള കോര്‍പറേറ്റ് കമ്പനിയാണ് സ്റ്റാറ്റ് സ്‌പോട്‌സ്. ഇതുപ്രകാരം കമ്പനിയുടെ അപ്പെക്‌സ് പ്രോ സീരീസ് ഡിവൈസുകളിലൂടെ കളിക്കാരെ തത്സമയം നിരീക്ഷിക്കാന്‍ പരിശീലകര്‍ക്ക് സാധിക്കുന്നു.
കമ്പനിയുടെ ഏറ്റവും പുതിയ സോഫ്റ്റ്വെയറായ ഒസന്റ 3.0 ആണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് സ്റ്റാറ്റ് സ്‌പോട്‌സ് ഇറക്കിയ കുറിപ്പില്‍ പറയുന്നു.
ഇതുവഴി ഡ്രെസ്സിംഗ് റൂമിലിരുന്ന് തന്നെ പരിശീലകര്‍ക്ക് കളിക്കാരുടെ പെര്‍മോന്‍സ് വിലയിരത്താനുകുത്രെ. താരങ്ങളുടെ ഫിറ്റ്‌നസും ഫിറ്റ്‌നസ് പെര്‍ഫോമന്‍സുമെല്ലാം തത്സമം പരിശീലകര്‍ക്ക് അറിയാന്‍ സാധിക്കും. ഇതിലൂടെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുളള സാധ്യത വളരെ കുറക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
പരിശീലകനത്തിനാണ ഈ ടെക്‌നോളജി ടീമുകളെ ഏറെ സഹായിക്കുക. താരങ്ങളെ കൂടുതല്‍ കൃത്യമായി തേച്ച് മിനുക്കിയെടുക്കാന്‍ ഈ ടെക്‌നോളജി ബ്ലാസ്‌റ്റേഴ്‌സിനെ അനായാസം സഹായിക്കും.