ബ്ലാസ്‌റ്റേഴ്‌സിലേക്ക് സര്‍പ്രൈസ് ഇന്ത്യന്‍ സ്‌ട്രൈക്കര്‍, പ്രെമോഷന്‍ നല്‍കിയേക്കും

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സ്‌ട്രൈക്കറായി കണ്ട് വെച്ചിരിക്കുന്ന റിസര്‍വ്വ് നിരയിലെ സൂപ്പര്‍ താരമാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ്വ് ടീമിലെ പ്രധാന താരമായ മേഘാലയ സ്വദേശി ശൈബൊര്‍ലാങ് ഖാര്‍പ്പാന് ഇത്തവണ സീനിയര്‍ ടീമിലേക്ക് സ്ഥാനകയറ്റം ലഭിക്കുമെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഖാര്‍പ്പാന് അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ താരം ബ്ലാസ്റ്റേഴ്‌സിനായി മഞ്ഞജഴ്‌സി അണിഞ്ഞേക്കുമെന്നാണ് സൂചന.

നേരത്തെ ഇന്ത്യന്‍ സ്‌ട്രൈക്കറുടെ ഒഴിവിലേക്ക് മിസോറാം സൂപ്പര്‍ താരം ജെജെയെയാണ് ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചിരുന്നത്. എന്നാല്‍ ജെജെയ്ക്കായി നിലവില്‍ ബ്ലാസ്റ്റേഴ്സിനെ കൂടാതെ അഞ്ചോളം ഐഎസ്എല്‍ ക്ലബുകളാണ് രംഗത്തുളളത്. ഇതോടെ താരത്തെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിക്കാനുളള സാധ്യത വിരളമായിരിക്കുകയാണ്.

കഴിഞ്ഞ മാസം ചെന്നൈയിന്‍ എഫ്സിയുമായി ജെജെയുടെ കരാര്‍ അവസാനിച്ചിരുന്നു. ചെന്നൈയ്ക്കായി 69 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് ജെജെ. കേരള ബ്ലാസ്റ്റേഴ്‌സിലെ സന്ദേഷ് ജിങ്കനെ പോലെ ഐഎസ്എല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയിന്‍ നിരയിലുണ്ടായിരുന്ന ജെജെയ്ക്ക് കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം പൂര്‍ണമായും നഷ്ടമായിരുന്നു.

ചെന്നൈയെ കൂടാതെ ഐ ലീഗ് ക്ലബ്ബുകളായ മോഹന്‍ ബംഗാന്‍, ഡെംപോ എഫ്സി പൈലോണ്‍ ആരോസ് എന്നി ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

You Might Also Like