ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് വലിയ വാര്‍ത്ത വരാനുണ്ട്, സഞ്ജുവിനും കോഹ്ലിയ്ക്കും നിര്‍ണ്ണായകം

Image 3
CricketFeaturedTeam India

ടി20 ലോകകപ്പില്‍ സെമി ഫൈനലിന്റെ തൊട്ടടുത്താണല്ലോ ടീം ഇന്ത്യ. ലോകകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ മുന്നേറികൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അതിനിടെ മറ്റൊരു സുപ്രധാന വാര്‍ത്ത കൂടി പുറത്ത് വരുന്നുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ ഏതാനും മണിക്കൂറുകള്‍ക്കകം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടാണ ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രമുഖ വാര്‍ത്ത ചാനലായ ന്യൂസ് 18നെ ഉദ്ദരിച്ച സാഹില്‍ മല്‍ഹോത്രയാണ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളി താരം സഞ്ജു സാംസണ് അടക്കം ഈ ടീം പ്രഖ്യാപനം നിര്‍ണ്ണായകമാണ്. നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സഞ്ജു ഉണ്ടെങ്കിലും ഇതുവരെ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിട്ടില്ല. ഇനിയുളളത് സുപ്രധാന മത്സരങ്ങളായതിനാല്‍ സഞ്ജുവിനെ പരിഗണിക്കുന്ന കാര്യം കണ്ട് തന്നെ അറിയണം.

പുതിയ പരിശീലകന് കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയായിരിക്കും സിംബാബ് വേയിലേത്. ഈ ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത പരിശീലകന്‍ ഗൗതം ഗംഭീര്‍ ആണെന്നാണ് സൂചന.

അതിനിടെ സിംബാബ് വെ പര്യടനത്തില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളെയാകും ഇന്ത്യ അണിനിരത്തുക എന്ന റിപ്പോര്‍ട്ടും ഉണ്ട്. റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ്മ, മായങ്ക യാദവ് തുടങ്ങിയ ഏഴോളം യുവതാരാങ്ങള്‍ ഇതിനോടകം തന്നെ ബംഗളൂരുവിലെ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പ്രത്യേക പരിശീലനത്തിലാണ്. വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ എന്നിവരോട് ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ബിസിസിഐ ആവശ്യപ്പെടാനും സാധ്യതയുണ്ട്.