സഹലും കൂട്ടരും യൂറോപ്പിലേക്ക് പറക്കുന്നു, നേരിടാന്‍ ക്രൊയേഷ്യന്‍ ടീമുകള്‍

Image 3
Football

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്രൊയേഷ്യയിലേക്ക് പരിശീലനത്തിന് പോകാന്‍ ഒരുങ്ങുന്നു. കോവിഡ് സാഹചര്യം വിലയിരുത്തിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ഈ വരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഇന്ത്യ ക്രൊയേഷ്യയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്.

ഇന്ത്യയ്ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാന്‍ ക്രെയേഷ്യ തയ്യാറാണെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാകിന്റെ സ്വദേശമായ ക്രൊയേഷ്യയില്‍ അവിടെ പ്രധാന ക്ലബുകളുമായി ചില പരിശീലന മത്സരങ്ങളിലും ഇന്ത്യന്‍ ടീം കളിക്കും.

ഇനി ഇന്ത്യന്‍ ടീമിന് മൂന്ന് ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളുമായാണ് ഇന്ത്യയ്ക്ക് ഏറ്റുമുട്ടാനുളളത്. ഇതില്‍ ഖത്തറിനും അഫ്ഗാനും എതിരെ ഇന്ത്യയിലും ബംഗ്ലാദേശീനെതിരെ അവരുടെ നാട്ടിലുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.