ഒക്ടോബറില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് കിക്കോഫ്, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

Image 3
Football

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. 2020-21 ഇന്ത്യന്‍ ഫുട്‌ബോള്‍ സീസണ് ഒക്ടോബറോടെ കിക്കോഫ് കുറിയ്ക്കാനുകുമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു.

ഗ്യാലറിയില്‍ കാണികള്‍ക്ക് പൂര്‍ണ്ണ വിലയ്ക്ക് ഏര്‍പ്പെടുത്തിയോ, ഭാഗിക നിയന്ത്രണത്തോടെയോ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 മഹാമാരിയുടെ അപ്പോഴത്തെ അവസ്ഥ അനുസരിച്ചായിരിക്കും തീരുമാനം കൈകൊള്ളുകയെന്നും ജനറല്‍ സെക്രട്ടറി കൂട്ടിചേര്‍ത്തു.

നേരത്തെ കഴിഞ്ഞ സീസണ്‍ സമാപനത്തോട് അടുക്കുന്നതിനിടെയാണ് കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചത് ഇതോടെ ഐഎസ്എല്‍ ഫൈനല്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു നടത്തിയത്.

മാര്‍ച്ചോടെ ഫുട്‌ബോള്‍ മത്സങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ചെയ്തു. ഐലീഗ് ജൂനിയര്‍ ലീഗുകള്‍ റദ്ദാക്കി സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു.