ബംഗളൂരു മാത്രമാണ് ലീഗും ഫൈനലും ജയിച്ചിട്ടുളളത്, അത് വലിയ പ്രശ്‌നമാണ്: കാര്‍ലെസ് ക്വാഡ്രെറ്റ്
ഐഎസ്എല്ലിലെ പ്ലേഓഫ് സിസ്റ്റത്തെ വിമര്‍ശിച്ച് ബംഗളൂരു എഫ്‌സി പരിശീലകന്‍ കാര്‍ലെസ് ക്വാഡ്രെറ്റ്. പ്ലേഓഫില്‍ നാലാമതെത്തുന്ന ടീമിനും മൂന്ന മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ഐഎസ്എല്‍ കിരീടം നേടാനാകുന്നത് നീതികരിക്കാനാകാത്തതാണെന്നാണ് കാര്‍ലെസിന്റെ നിരീക്ഷണം.
ലീഗിലും പ്ലേഓഫിലും ഒന്നാമതതെന്നാനായത് ബംഗളൂരു എഫ്‌സിയ്ക്ക് മാത്രമാണെന്നും കാര്‍ലെസ് പറയുന്നു. ഐലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്‌സി പരിശീലകന്‍ അക്ബര്‍ നവാസുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിയ്ക്കുകയാിരുന്നു ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിശീലകന്‍.
‘ലീഗില്‍ അവസാനം വരെ ഏഴോ ആറോ പൊസിഷനില്‍ നില്‍ക്കുന്ന ടീമിനും അവസാന മത്സരത്തിലെ വിജയം കൊണ്ട് പ്ലേഓഫ് കളിയ്ക്കാന്‍ നാലാം സ്ഥാനത്ത് എത്താന്‍ കഴിയും. എന്നിട്ട് അടുത്ത മൂന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ അവര്‍ കിരീട വിജയിയും ആയേക്കും. ഐഎസ്എല്‍ ആറ് സീസണുകള്‍ പിന്നിടുമ്പോല്‍ ബംഗളൂരു എഫ്‌സിയ്ക്ക് മാത്രമാണ് ലീഗിലും പ്ലേഓഫിലും വിജയിക്കാനായത്. മറ്റ് അഞ്ച് സീസണിലും അങ്ങനെയല്ല സംഭവിച്ചത്’ കാര്‍ലോസ് പറയുന്നു.
ഐഎസ്എല്ലില്‍ 2017-18 സീസണിലാണ് ബംഗളൂരു എഫ്‌സി അരങ്ങേറിയത്. ആ സീസണില്‍ ലീഗില്‍ ഒന്നാമതെത്തിയപ്പോള്‍ പ്ലേഓഫില്‍ ഫൈനലില്‍ തോല്‍ക്കുകയായിരന്നു. എന്നാല്‍ 2018-19 സീസണില്‍ ലീഗിലും പ്ലേ ഓഫിലും വിജയിക്കാന്‍ ബംഗളൂരുവിന് ആയിരുന്നു. ഇതാണ് ബംഗളൂരു പരിശീലകന്‍ സൂചിപ്പിയ്ക്കുന്നത്.