ഇന്ത്യ ഫുട്‌ബോളില്‍ 5 വന്‍ ശക്തികളിലൊന്നാകും, ബിബിയാനോ ഫെര്‍ണാണ്ടസ്
ഇന്ത്യ ഭാവിയില്‍ ഏഷ്യന്‍ ഫുട്‌ബോളിലെ അഞ്ച് വന്‍ ശക്തികളിലൊന്നായി മാറുമെന്ന് ഇന്ത്യന്‍ അണ്ടര്‍ 16 ടീം പരിശീലകന്‍ ബിബിയാനോ ഫെര്‍ണാണ്ടസ്. ഇന്‍സ്റ്റാഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പരിശീലകന്‍.
ഈ വര്‍ഷം നവംബറില്‍ ബഹ്‌റൈനില്‍ വെച്ച് നടക്കുന്ന എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് അദ്ദേഹം ഉറപ്പ് പറയുന്നു. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഉസ്‌ബൈക്കിസ്ഥാന്‍ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുളളത്. ഈ ടീമുകളേക്കാള്‍ മികച്ച രീതിയില്‍ പന്ത് തട്ടുമെന്നാണ് ബിബിയാനോ ഉറപ്പ് നല്‍കുന്നത്.
കളിക്കാര്‍ത്ത് മേല്‍ താന്‍ ഒന്നും അടിച്ചേല്‍പപ്പിക്കാറില്ലെന്ന് പറഞ്ഞ ബിബിയാനോ കളിക്കാരുടെ കുസൃതിതരങ്ങളെല്ലാം അനുവദിച്ച് കൊടുക്കുന്ന പരിശീലകനാണ് താനെന്നും വെളിപ്പെടുത്തി.
‘ഞാന്‍ കളിക്കാരില്‍ ഒന്നും അടിച്ചേല്‍പിക്കുന്ന പരിശീലകനല്ല. അവരുടെ കുസൃതിത്തരങ്ങളൊക്കെ ഞാന്‍ ഒഴിവാക്കാറാണ് പതിവ്. അണ്ടര്‍ 16 താരങ്ങളാണ് അവര്‍ എന്നെനിക്കറിയാം, അവര്‍ക്ക് അവരുടെ സ്വന്തം വീട് മിസ്സ് ചെയ്യുന്നുണ്ടാവാം. ഗോവയില്‍ നിന്ന് കൊണ്ട് ഒത്തിരി ത്യാഗം അവര്‍ സഹിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’ ബിബിയാനോ പരിശീലകന ക്യാമ്പിനെ കുറിച്ച് പറയുന്നു.
സര്‍ അലക്‌സ് ഫെര്‍ഗുസനാണ് തന്റെ മാതൃക പരിശീലകനെന്ന് പറയുന്ന ബിബിയാനോ ടാക്റ്റിക്‌സില്‍ യുര്‍ഗന്‍ ക്‌ളോപ്പും ബോള്‍ കൈവശം വെക്കുന്നതിനെകുറിച്ച് പെപ് ഗാര്‍ഡിയോളയെയുമാണ് താന്‍ പിന്തുടരാറെന്നും കൂട്ടിചേര്‍ത്തു. കൂടാതെ തന്റേതായ ചില രീതിയകളും കുട്ടികളില്‍ പരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.