ഇന്ത്യ-ഓസീസ് പോരാട്ടത്തിനിടെ ഗാലറിയില്‍ അസാദാരണ സംഭവങ്ങള്‍

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ നടന്നത് അസാദാരണ രംഗങ്ങള്‍. ക്രിക്കറ്റ് ലോകത്തെ ഒന്നാകെ കൗതുകത്തിലാക്കിയ ഒരു വിവാഹാഭ്യര്‍ഥനയാണ് ശ്രദ്ധപിടിച്ച് പറ്റിയത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിനിടെയാണ് ഇന്ത്യക്കാരനായ ക്രിക്കറ്റ് ആരാധകന്‍ ഓസ്‌ട്രേലിയന്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ മത്സരം കാണാന്‍ ഓസ്‌ട്രേലിയയില്‍ ആരാധകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരനായ യുവാവ് ഓസീസ് ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. യുവതി അഭ്യര്‍ഥന സ്വീകരിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. മത്സരത്തില്‍ ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെയാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. ഇന്ത്യന്‍ ഇന്നിങ്‌സ് 20 ഓവര്‍ പിന്നിട്ടപ്പോഴാണ് ഗാലറിയില്‍ ഇന്ത്യന്‍ ആരാധകന്‍ ഓസീസ് ആരാധികയ്ക്കു മുന്നിലെത്തിയത്. മുട്ടുകുട്ടിനിന്ന് ഇന്ത്യന്‍ ആരാധകന്‍ നീട്ടിയ വിവാഹമോതിരം ഓസ്‌ട്രേലിയന്‍ ആരാധിക സ്വീകരിച്ചതോടെ ഗാലറിയിലും സന്തോഷം.

ഇന്ത്യന്‍ വംശജയായ യുവതിയെ ജീവിത പങ്കാളിയാക്കിയ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍, ഗാലറിയിലെ ഈ ഇന്ത്യഓസീസ് പ്രണയരംഗം കണ്ട് ഗ്രൗണ്ടില്‍ കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ വിഡിയോ കാണാം:

 

You Might Also Like